SignIn
Kerala Kaumudi Online
Sunday, 28 April 2024 1.51 AM IST

മലപ്പുറം ജില്ലാ ബാങ്കിന്റെ ലയനം: അപ്പീൽ തള്ളി

k

കൊച്ചി: മലപ്പുറം ജില്ലാ സഹകരണബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കുന്ന നടപടികളിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷൻബെഞ്ചും വ്യക്തമാക്കി. കഴിഞ്ഞദിവസം ലയനനടപടികളിൽ ഇടപെടുന്നില്ലെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ മലപ്പുറം ജില്ലാബാങ്ക് പ്രസിഡന്റുകൂടിയായ യു.എ. ലത്തീഫ് എം.എൽ.എയടക്കമുള്ള ഹർജിക്കാർ നൽകിയ അപ്പീൽ ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് തള്ളി. ലയനനടപടികൾ പൂർത്തിയായതായി അപ്പീലിൽ സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ് വിശദീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.