SignIn
Kerala Kaumudi Online
Friday, 19 April 2024 3.11 PM IST

പി.എസ്.സി പ്രൊഫൈൽ 26 മുതൽ സ്വയം തിരുത്താം

k

തിരുവനന്തപുരം;ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി പ്രൊഫൈലിലെ വിവരങ്ങൾ സ്വയം തിരുത്തുവാനുള്ള സൗകര്യം 26 മുതൽ നിലവിൽ വരും . പ്രൊഫൈലിൽ പേര്, ജനനത്തിയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള എല്ലാവിധ തിരുത്തലുകളും വരുത്താം.. സമുദായം സംബന്ധിച്ച തിരുത്തലുകളും യോഗ്യതയുടെ വിഷയത്തിലുള്ള തിരുത്തലുകളും ഇതിൽപ്പെടും. ഇക്കാര്യങ്ങൾക്ക് പി.എസ്.സി. ഓഫീസുകളിൽ നേരിട്ട് എത്തേണ്ടതില്ല . പ്രൊഫൈൽ ഉണ്ടെങ്കിലും അപേക്ഷ ഇതുവരെയും സമർപ്പിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് നിലവിൽ പ്രൊഫൈലിൽ ക്ലെയിം എപ്പോൾ വേണമെങ്കിലും തിരുത്താൻ കഴിയും

. അപേക്ഷ അയച്ച് ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാകാത്തവർക്കും ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും പ്രൊഫൈലിൽ നേരിട്ട് തിരുത്തൽ വരുത്താൻ കഴിയും. ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് അടുത്ത സർട്ടിഫിക്കറ്റ് പരിശോധന സമയത്താകും നേരത്തെ വരുത്തിയ ഭേദഗതികൾ ഉദ്യോഗസ്ഥർ പരിശോധിക്കുക. അപേക്ഷ സമർപ്പിച്ചതിനു ശേഷമുള്ള സ്വയംതിരുത്തലുകൾ ആധികാരികമാണെന്ന് ഉറപ്പു വരുത്താൻ ഒ.ടി.പി. സംവിധാനവും ഏർപ്പെടുത്തും. സർക്കാർ സർവ്വീസിലിരിക്കെ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം വിനിയോഗിക്കാനാവില്ല. അവർക്ക് നിലവിലുള്ള നടപടിക്രമം തുടരും. പുതിയ സംവിധാനത്തിന്റെ വിശദവിവരങ്ങൾ പി.എസ്.സി വെബ്‌സൈറ്റിലുണ്ടാകും.

അഭിമുഖം

തിരുവനന്തപുരം:കണ്ണൂർ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം)തസ്തികമാറ്റം മുഖേന(കാറ്റഗറി നമ്പർ 660/2021) തസ്തികയിലേക്ക് 20ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഓറൽ പാത്തോളജി ആൻഡ് മൈക്രോബയോളജി)-ഒന്നാം എൻ.സി.എ-എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 330/2022) തസ്തികയിലേക്ക് ഫെബ്രുവരി 1ന് രാവിലെ 9.30നും അസിസ്റ്റന്റ് പ്രൊഫസർ (പ്രോസ്‌തോഡോണ്ടിക്സ്)-ഒന്നാം എൻ.സി.എ. ധീവര (കാറ്റഗറി നമ്പർ 333/2022) തസ്തികയിലേക്ക് ഫെബ്രുവരി 1ന് രാവിലെ 10.30നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 6 വിഭാഗവുമായി ബന്ധപ്പെടണം.


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (ബ്ലഡ് ബാങ്ക്)ഒന്നാം എൻ.സി.എ. മുസ്ലീം (കാറ്റഗറി നമ്പർ 171/2022) തസ്തികയിലേക്ക് ഫെബ്രുവരി 1ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 10 വിഭാഗവുമായി ബന്ധപ്പെടണം.


കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ),​(കാറ്റഗറി നമ്പർ 128/2021) തസ്തികയിലേക്കുള്ള ആദ്യബാച്ചിന്റെ അഭിമുഖം ഫെബ്രുവരി 1,2,3,23,24 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും. സംശയനിവാരണത്തിന് എൽ.ആർ. 1 വിഭാഗവുമായി ബന്ധപ്പെടണം.

ഡിക്‌റ്റേഷൻ ആൻഡ് ട്രാൻസ്‌ക്രിപ്ഷൻ ടെസ്റ്റ്

കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്,സഹകരണ മേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 143/2020,226/2020) തുടങ്ങിയ തസ്തികകളിലേക്ക് 27ന് രാവിലെ 7.30 മുതൽ 9.05വരെ ഡിക്‌റ്റേഷൻ ആൻഡ് ട്രാൻസ്‌ക്രിപ്ഷൻ ടെസ്റ്റ് നടത്തും.


ഒ.എം.ആർ. പരീക്ഷ

വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ - പാർട്ട് 1, 2 (കാറ്റഗറി നമ്പർ 92/2022, 93/2022) തസ്തികയിലേക്ക് 28 ന് ഉച്ചയ്ക്കു ശേഷം 1.30 മുതൽ 3.30 വരെ ഒ.എം.ആർ. പൊതുപരീക്ഷ നടത്തും.

എഴുത്തുപരീക്ഷ
കേരള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോടെക്‌നോളജി തസ്തികയിലേക്ക് 28ന് രാവിലെ 10 മണി മുതൽ 12.30 വരെ എഴുത്തുപരീക്ഷ നടത്തും.

ശാരീരിക അളവെടുപ്പും

കായികക്ഷമതാ പരീക്ഷയും

പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻ) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 337/2020) തസ്തികയിലേക്ക് 24 ന് രാവിലെ 5.30 ന് തിരുവനന്തപുരം എസ്.എ.പി. മൈതാനത്ത് വച്ച് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.

സർട്ടിഫിക്കറ്റ്

പരിശോധന

കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) സൈക്കോളജി (കാറ്റഗറി നമ്പർ 492/2019) തസ്തികയിലേക്ക് 23, 24 തീയതികളിൽ രാവിലെ 10.15 നും ഉച്ചയ്ക്ക് ശേഷം 2 മണിക്കും പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 5 വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ: 0471 2546439

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.