തിരുവനന്തപുരം:ഖര-ദ്രവ മാലിന്യ പരിപാലനരംഗത്ത് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തി കേരളത്തെ സമ്പൂർണ മാലിന്യമുക്തമാക്കി മാറ്റുന്നതി̣ന്റെ ഭാഗമായി ശുചിത്വമിഷൻ കോളേജ് വിദ്യാർത്ഥികൾക്കായി ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. ഫെബ്രുവരി നാല് മുതൽ ആറ് വരെ എറണാകുളം മറൈൻ ഡ്രൈവിലാണ് ഹാക്കത്തോൺ നടക്കുന്നത്. ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജീന്റെ ഭാഗമായി നടക്കുന്ന ഹാക്കത്തോണിൽ മാലിന്യ പരിപാലന മേഖലയിലെ സമകാലിക പ്രശ്നപരിഹാരത്തിനുള്ള ആശയങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം.തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങൾ ഫെബ്രുവരി അഞ്ചിന് ഗ്ലോബൽ എക്സ്പോയിൽ അവതരിപ്പിക്കാൻ അവസരം നൽകുന്നതിനൊപ്പം,ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് ക്യാഷ് അവാർഡും നൽകും. രജിസട്രേഷൻ സൗജന്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 27. വിശദവിവരവങ്ങൾക്ക് www.suchitwamission.org.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |