തിരുവനന്തപുരം: സമൂഹത്തിൽ പെൺകുട്ടികൾക്കും തുല്യാവകാശം എന്ന ലക്ഷ്യപ്രാപ്തി നേടുക എന്ന ഉദ്ദേശ്യത്തോടെയുള്ള ദേശീയ ബാലികാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നുച്ചയ്ക്ക് 12ന് കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും.
പോഷ് കംപ്ലയൻസ് പോർട്ടൽ ഉദ്ഘാടനം, ലിംഗാവബോധ വീഡിയോ പ്രകാശനം, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തിലുള്ള സംവിധാനങ്ങൾ സംബന്ധിച്ച ഇൻഫർമേഷൻ ബോർഡ് പ്രകാശനം, ഉണർവ് പദ്ധതി പ്രഖ്യാപനം, പോക്സോ സർവൈവേഴ്സ് പ്രൈമറി അസസ്മെന്റ് പ്രോജക്ട് പ്രഖ്യാപനം, പോസ്റ്റ് പാർട്ടം ഡിപ്രഷൻ സാദ്ധ്യതാ പഠന പ്രഖ്യാപനം, കുട്ടികളിലെ ലിംഗാനുപാതത്തിലെ കുറവ് സംബന്ധിച്ച പഠന പ്രഖ്യാപനം, ഏർളി മേരിയേജ് പഠന പ്രഖ്യാപനം, സിറ്റ്യേഷണൽ അനാലിസിസ് ഒഫ് വിമൺ ഇൻ കേരള എന്ന വിഷയം സംബന്ധിച്ച പഠന പ്രഖ്യാപനം എന്നിവ ഇതോടനുബന്ധിച്ച് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |