SignIn
Kerala Kaumudi Online
Friday, 26 April 2024 10.27 PM IST

പുളിമൂട്ടിൽ സിൽക്‌സ് ബെസ്റ്റ് സ്പീക്കർ അവാർഡ് മത്സരം

mike-stage

തൊടുപുഴ: കോളേജ് വിദ്യാർത്ഥികൾക്കായി പുളിമൂട്ടിൽ സിൽക്‌സിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ബെസ്റ്റ് സ്പീക്കർ അവാർഡ് മത്സരം 31ന് രാവിലെ 10.30ന് ന്യൂമാൻ കോളജിൽ നടക്കും.വിദ്യാർത്ഥികളുടെ വ്യക്തിത്വവികസനം, പ്രഭാഷണ അഭിരുചി വർദ്ധിപ്പിക്കൽ, മലയാള ഭാഷയോടുള്ള ആഭിമുഖ്യം വളർത്തൽ എന്നിവ ലക്ഷ്യമിട്ട് ഔസപ്പ് ജോൺ പുളിമൂട്ടിൽ ഏർപ്പെടുത്തിയതാണ് ബെസ്റ്റ് സ്പീക്കർ അവാർഡ്.ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് 30,000, 20,000, 15,000എന്നിങ്ങനെയാണ് സമ്മാനത്തുക. രാഷ്ട്രനിർമ്മാണം എന്ന വിഷയത്തെ ആസ്പദമാക്കി മത്സരത്തിന്റ 5മിനിട്ട് മുമ്പ് ഉപവിഷയങ്ങൾ നൽകും. ഒരു കോളേജിൽനിന്ന് രണ്ടുപേർക്ക് പങ്കെടുക്കാം. പത്തുമിനിട്ടാണ് മത്സര സമയം.

പത്രസമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ.ബിജിമോൾ തോമസ്,പുളിമൂട്ടിൽ സിൽക്‌സ് ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ഔസേപ്പ് ജോൺ പുളിമൂട്ടിൽ,പുളിമൂട്ടിൽ സിൽക്‌സ് ഡയറക്ടർമാരായ റോയി ജോൺ,ഷോൺ റോയി,ജോബിൻ റോയി,ജനറൽ മാനേജർ സേതുരാജ് ഗോപാൽ,ന്യൂമാൻ കോളജ് ബർസാർ ഫാ.ബെൻസൺ ആന്റണി,സിസ്റ്റർ അമൽ മരിയ,പ്രിൻസി ജേക്കബ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.