SignIn
Kerala Kaumudi Online
Friday, 19 April 2024 5.37 PM IST

ബി.ജെ.പിക്കെതിരായ ബദൽ സഖ്യം തിരഞ്ഞെടുപ്പിന് മുമ്പ് വേണം: വെൽഫെയർ പാർട്ടി

l

കോഴിക്കോട് : കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ സംഘപരിവാർ നയങ്ങളെ പ്രതിരോധിക്കാൻ തിരഞ്ഞെടുപ്പിന് മുമ്പ് വിശാല മതേതര ബദൽ രൂപപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. ഇതിനായി അഖിലേന്ത്യ തലത്തിൽ വെൽഫെയ‌ർ പാർട്ടി ചർച്ച നടത്തിവരികയാണ്. ത്രിപുരയിൽ രൂപപ്പെട്ട കോൺഗ്രസ്- സി.പി.എം സഖ്യം പ്രതീക്ഷ നൽകുന്നതാണ്. തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമില്ലാത്തതിന്റെ തിരിച്ചടിയാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഉണ്ടായത്. സി.പി.എമ്മും കോൺഗ്രസും മതേതര പാർട്ടികളുമെല്ലാം ഒന്നിച്ച് നിൽക്കണം. ഇസ്ലാമോഫോബിയ എല്ലാ പാർട്ടികളെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകിയത് നയപരമായ തീരുമാനമായിരുന്നു. സി.പി.എമ്മുമായും സഹകരിച്ചിട്ടുണ്ട്. മൃദുഹിന്ദുത്വ നയം തിരുത്താൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാവണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ടി.കെ.മാധവൻ, മുസ്തഫ പാലാഴി, കെ.പി.വേലായുധൻ, പി.സി.മുഹമ്മദ് കുട്ടി എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.