തിരുവനന്തപുരം: 2022 ഏപ്രിൽ മുതൽ ഡിസംബർ വരെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്ന 6103 സ്ഥാപനങ്ങളിൽ നിന്ന് 1.63കോടി പിഴയീടാക്കിയതായി മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെ 8224 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 317 സ്ഥാപനങ്ങൾ പൂട്ടുകയും 834 എണ്ണത്തിന് നോട്ടീസ് നൽകുകയും ചെയ്തു. ജനുവരിയിൽ 6689 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഓപ്പറേഷൻ ഷവർമ എന്ന പരിശോധനയിലൂടെ 36ലക്ഷം രൂപയും പിഴ ചുമത്തി.ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് 1556 പ്രോസിക്യൂഷൻകേസുകളും 1271 അഡ്ജുഡിക്കേഷൻ കേസുകളും നിലവിലുണ്ട്. ശുദ്ധവും വൃത്തിയുള്ളതുമായ ഭക്ഷണപദാർത്ഥങ്ങൾ പൊതുജനങ്ങൾക്ക് ഉറപ്പുവരുത്തുന്നതിനായി 14 ജില്ലകളിലുംഹോട്ടൽ,റെസ്റ്റോറന്റ്,കഫെ തുടങ്ങിയ സ്ഥാപനങ്ങൾക്ക് റേറ്റിംഗ് നൽകുന്നുണ്ട്. റേറ്റിംഗുള്ള സ്ഥാപനങ്ങൾ കണ്ടെത്താൻ മൊബൈൽ ആപ്പ് തയ്യാറാവുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |