തിരുവനന്തപുരം: നവ കേരള സൃഷ്ടിക്കുള്ള സർക്കാരിന്റെ നയങ്ങളും നിർദ്ദേശങ്ങളുമാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലുള്ളതെന്ന് നിയമസഭയിൽ നന്ദിപ്രമേയം അവതരിപ്പിച്ച് എ.സി.മൊയ്തീൻ (സി.പി.എം)പറഞ്ഞു.
സാമൂഹിക നീതിക്കും സുരക്ഷയ്ക്കും ഊന്നൽ നൽകുന്ന നയങ്ങളാണിവ.കേന്ദ്ര സർക്കാരിന്റെ നവ ലിബറൽ നയങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിച്ചു. എന്നിട്ടും ബദൽ സംവിധാനത്തിലൂടെ സംസ്ഥാനം മുന്നോട്ടു പോവുകയാണ്.വിശപ്പു രഹിത പദ്ധതിയിലും ആരോഗ്യ വിദ്യാഭ്യാസ രംഗത്തും കേരളം ഒന്നാം സ്ഥാനത്താണ്. വ്യവസായങ്ങൾ തുടങ്ങുന്നത് വേഗത്തിലാക്കാനുള്ള എല്ലാ സംവിധാനങ്ങളും സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. ദേശീയപാത വികസനത്തിൽ വലിയ നിശ്ചയദാർഢ്യത്തോടെയാണ് പ്രവർത്തിച്ചത്. സ്ഥലം ഏറ്റെടുക്കാൻ കിഫ്ബിയിൽ നിന്ന് 5500 കോടി നൽകി. യു.ഡി.എഫിന് ലോക്സഭയിൽ 18 എം.പിമാരുണ്ടെങ്കിലും കേരളത്തിന് വേണ്ടി ആരും സംസാരിച്ചിട്ടില്ലെന്നും മൊയ്തീൻ കുറ്റപ്പെടുത്തി.
മോദിയെ ഭയക്കുന്നു:
മാത്യു കുഴൽനാടൻ
നയപ്രഖ്യാപനത്തിൽ തൊഴിലാളികൾക്ക് വേണ്ടിയുള്ള ഒരു നയവുമില്ലെന്ന് പ്രമേയത്തെ എതിർത്ത് മാത്യു കുഴൽനാടൻ (കോൺഗ്രസ്) പറഞ്ഞു. മോദിയുടെ രാഷ്ട്രീയത്തെ എതിർക്കുന്ന ഒരു വരി പോലുമില്ല . ഇന്ദ്രനെയും ചന്ദ്രനെയും ഭയമില്ലെന്ന് പറയുന്നവർ എന്തിന് മോദിയെ ഭയക്കുന്നു .മോദിയെ എതിർക്കുകയല്ല, മോദിക്കൊപ്പം നടക്കുകയാണ് സി.പി.എം ചെയ്യുന്നത് .ഭാരത് ജോഡോ യാത്രയെ ഇകഴ്ത്തി പറഞ്ഞത് ആർക്കു വേണ്ടിയാണെന്ന് കുഴൽനാടൻ ചോദിച്ചു..
കെടുകാര്യസ്ഥതയുടെ തലപ്പത്ത് കേരളത്തെ എത്തിക്കുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്തതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോൺ) പറഞ്ഞു.. മുമ്പെങ്ങുമില്ലാത്ത വിധമാണ് പൊലീസ് അതിക്രമം. പൊലീസിൽ 828 ക്രിമിനലുകളുണ്ടെന്ന് കണ്ടെത്തിയിട്ടും എത്ര പേരെ പിരിച്ചുവിട്ടു?. സ്ത്രീകൾക്കെതിരായ അതിക്രമം വ്യാപകമാണെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.
വികസനം
തുടരണം
ഒന്നാം പിണറായി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തുടരണമെന്ന്
പ്രമേയത്തെ അനുകൂലിച്ച് മാത്യു ടി. തോമസ് (ജനതാദൾ -എസ്) പറഞ്ഞു. ജനഹിതം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത്. .ബി.ജെ.പിയുടെ റിക്രൂട്ടിംഗ് ഏജൻസിയല്ല കേരളത്തിലെ ഇടതുമുന്നണിയെന്ന് പി.പി.ചിത്തരഞ്ജൻ (സി.പി.എം) പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |