തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയിൽ തലതിരിഞ്ഞ പരീക്ഷാ നടത്തിപ്പ്. ക്ളാസ് തുടങ്ങുന്നതിനുമുമ്പ് ആ സെമസ്റ്ററിന്റെ പരീക്ഷ നടത്താനാണ് സർവകലാശാലയുടെ തീരുമാനം. നാലാം സെമസ്റ്റർ എംബിഎയുടെ പരീക്ഷയാണ് ക്ളാസ് തുടങ്ങുംമുമ്പ് നടത്തിയ ചരിത്രം കുറിക്കാൻ തീരുമാനിച്ചത്.
2023-25 ബാച്ചിലെ എംബിഎ വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ പരീക്ഷ നടക്കുന്നതിനിടെയാണ് നാലാം സെമസ്റ്റർ പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചത്. ജൂലായ് പതിനാലിനാണ് മൂന്നാം സെമസ്റ്റർ പരീക്ഷ തീരുന്നത്. ആ മാസം 28ന് വൈവയുമുണ്ട്. അതിനിടെയാണ് ജൂലായ് 21ന് നാലാം സെമസ്റ്റർ പരീക്ഷ എന്ന പ്രഖ്യാപനം വന്നത്. ഇന്നുമുതൽ പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാനും സർവകലാശാല നോട്ടിഫിക്കേഷനിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ നാലാംസെമസ്റ്റർ ക്ളാസുകൾ ആരംഭിച്ചിട്ടുമില്ല.
ഒരുക്ലാസും നടക്കാതെ തങ്ങൾ എങ്ങനെ പരീക്ഷ എഴുതും എന്നാണ് വിദ്യാർത്ഥികൾ ചോദിക്കുന്നത്. ഇതുസംബന്ധിച്ച് വിദ്യാർത്ഥികൾ പരീക്ഷാ കൺട്രോളർക്ക് പരാതി നൽകിയിട്ടുണ്ട്. പരീക്ഷാ തീയതി പ്രഖ്യാപിച്ചത് അക്കാഡമിക് കലണ്ടർ പാലിക്കാനാണെന്നാണ് സർവകലാശാല നൽകുന്ന വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |