കോട്ടയം: മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ഹോസ്റ്റൽ കെട്ടിടം അപകടാവസ്ഥയിൽ. ആൺകുട്ടികളുടെ 60 വർഷം പഴക്കമുള്ള ഹോസ്റ്റൽ കെട്ടിടമാണ് ഏത് നിമിഷവും പൊളിഞ്ഞ് വീഴാവുന്ന അവസ്ഥയിലുള്ളത്. ഹോസ്റ്റലിലെ പല മുറികളും ചോർന്നൊലിക്കുന്ന നിലയിലാണ്. പലയിടത്തും കോൺക്രീറ്റ് പാളികൾ അടർന്ന് അവസ്ഥയുമുണ്ട്. ചുവരുകൾ പൊടിഞ്ഞ് ഇളകുകയാണ്.
പിജി വിദ്യാർത്ഥികളുടെ ഹോസ്റ്റലും അപകടാവസ്ഥയിലാണ്. വിദ്യാർത്ഥികൾ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം കാലപ്പഴക്കം മൂലം തകർന്ന് വീണത് കഴിഞ്ഞ ദിവസമാണ്. ഉപയോഗശൂന്യമായ കെട്ടിടമാണെന്ന് റിപ്പോർട്ടുകളുണ്ടായിട്ടും പ്രവർത്തിപ്പിച്ചു എന്നതടക്കമുള്ള ആക്ഷേരങ്ങൾ ഉയരുന്നതിനിടെയാണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |