കൊച്ചി: സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിൽ പരാതി പ്രളയം. അഞ്ചു വർഷത്തിനിടെ ലഭിച്ചത് 48,738 പരാതികൾ. 2020 ജനുവരി ഒന്നുമുതൽ 2025 ഏപ്രിൽ 30വരെയുള്ള കണക്കാണിത്. 42,481 എണ്ണം തീർപ്പാക്കി. 6,257 പരാതികൾ തീർപ്പാക്കാനുണ്ട്. അതേസമയം, പരിഹരിച്ച പരാതികളുടെയോ തീർപ്പാക്കാനുള്ളവയുടേയോ ജില്ല, വർഷം തിരിച്ചുള്ള കണക്കുകൾ കമ്മിഷന്റെ കൈവശമില്ല.
എറണാകുളം കാക്കനാട് സ്വദേശി രാജു വാഴക്കാലയ്ക്ക് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണിത്. ചെയർപേഴ്‌സൺ ഉൾപ്പെടെ മൂന്ന് അംഗങ്ങളാണ് കമ്മിഷനിലുള്ളത്. 69 ജീവനക്കാരും. ആവശ്യത്തിന് ജീവനക്കാരുണ്ടായിട്ടും 6,257 പരാതികൾക്ക് ഇനിയും തീർപ്പു കൽപ്പിക്കാത്തത് എന്തെന്ന ചോദ്യത്തിന് ഉത്തരമില്ല.
ജസ്റ്റിസ് അലക്‌സാണ്ടർ തോമസാണ് ചെയർപേഴ്‌സൺ. കെ.ബൈജുനാഥ് ജുഡിഷ്യൽ അംഗവും വി.ഗീത അംഗവുമാണ്. ചെയർപേഴ്‌സണ് 3,22,125ഉം ജുഡിഷ്യൽ അംഗത്തിന് 2,92,388ഉം മൂന്നാമത്തെ അംഗത്തിന് 3,03,246 രൂപയുമാണ് മാസശമ്പളം. ജീവനക്കാരിൽ സെക്രട്ടറിക്കാണ് കൂടുതൽ ശമ്പളം. 1,66,000 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |