തിരുവനന്തപുരം; മൃഗസംരക്ഷണ വകുപ്പ് 29 ബ്ലോക്കുകളിൽ പുതുതായി നിരത്തിലിറക്കിയ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിൽ നിന്നും ആടുകൾക്കുള്ള ചികിൽസാ ഫീസ് ഏകോപിപ്പിച്ച് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എ.കൗശിഗൻ ഉത്തരവിറക്കി. ആടുകളിലെ പ്രസവ ശസ്ത്രക്രിയ, പ്രസവസമയത്തുണ്ടാകുന്ന സങ്കീർണ്ണതകൾ, ഗർഭപാത്രം താഴേക്ക് വരുന്ന അവസ്ഥ, ടോർഷൻ, മറ്റു ശസ്ത്രക്രിയകൾ എന്നിങ്ങനെയുള്ള രോഗങ്ങളുടെ ചികിൽസാനിരക്കാണ് ക്രമീകരിച്ചത്. 900 രൂപ മുതൽ 1450 രൂപവരെയാണ് പരമാവധി നിരക്ക് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |