തിരുവനന്തപുരം കെ.എസ്.ആർ.ടി.സിയിൽ ഇന്നലേയും ശമ്പള വിതരണം പൂർത്തിയായില്ല. മെക്കാനിക്കൽ, മിനിസ്റ്റീരിയിൽ, സ്റ്റോർ ജീവനക്കാർക്ക് ഇന്നളെ ശമ്പളം നൽകി. സൂപ്പർവൈസർ തസ്തികയിലുള്ളവർക്കും ഓഫീസർമാർക്കുമാണ് ഇനി ശമ്പളം ലഭിക്കാനുള്ളത്.
ദൈനം ദിന വരുമാനത്തിൽ നിന്നാണ് ശമ്പളം നൽകുന്നത്. സർക്കാർ സഹായം നൽകാത്തതിനെ തുടർന്നാണ് ഈ പ്രതിസന്ധി. തിങ്കളാഴ്ച ഡ്രൈവർ, കണ്ടക്ടർ വിഭാഗത്തിന് മാത്രമായി ശമ്പളം നൽകിയിരുന്നു. ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ ജോലിക്ക് ഹാജരാകാതിരിക്കുന്നത് ഒഴിവാക്കാനാണ് ഓപ്പറേറ്റിംഗ് വിഭാഗത്തിന് ആദ്യം ശമ്പളം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |