
തിരുവനന്തപുരം:ഹയർസെക്കൻഡറി വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന ലാബ് ഫീസ് സ്കൂളിന്റെ പി.ഡി അക്കൗണ്ടിൽ അടയ്ക്കാനും അതത് സ്കൂളുകളുടെ ലാബ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും അനുമതി നൽകണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന് ആവശ്യമായ നയപരമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ തയാറാവണമെന്നും പ്രസിഡന്റ് ആർ. അരുൺകുമാറും ജനറൽ സെക്രട്ടറി എസ്. മനോജും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.പ്രവേശന സമയത്ത് പ്രാക്ടിക്കലുള്ള ഓരോ വിഷയത്തിനും 50 രൂപ നിരക്കിൽ ലാബ് ഫീസ് ഈടാക്കുന്നുണ്ട്.എന്നാൽ തുക സർക്കാരിന്റെ ജനറൽ റവന്യു ഹെഡിലാണ് അടയ്ക്കേണ്ടത്.പ്രവേശന സമയത്ത് വിദ്യാർത്ഥികളിൽ നിന്ന് കോഷൻ ഡിപ്പോസിറ്റ് പിരിക്കുന്ന സമ്പ്രദായവും അവസാനിപ്പിക്കണം.ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ ജോലി സമയം അഞ്ചു ദിവസമായി നിജപ്പെടുത്തണമെന്നും ശമ്പളപരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കണമെന്നും ഡി.എ കുടിശിക അടക്കം ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |