SignIn
Kerala Kaumudi Online
Monday, 16 March 2026 2.35 AM IST

'തവനൂരിന്റെ മണ്ണിലേക്ക് സ്വാഗതം'; കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുമുൻപേ സന്ദീപ് വാര്യർക്കായി ഫ്ലക്സ്

Increase Font Size Decrease Font Size Print Page
sandeep-varier

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുമുൻപേ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ ഫ്ലക്സ് സ്ഥാപിച്ചു.തവനൂരിൽ പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. തവനൂരിലെ കോൺഗ്രസ് സ്ഥനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 'സന്ദീപ് വാര്യർക്ക് സ്വാഗതം' എന്നാണ് ഫ്ലക്സിലുള്ളത്.

തവനൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ ടി ജലീൽ ആയിരിക്കും എന്നത് ഏകദേശം ഉറപ്പാണ്. ജലീലിനെ നേരിടാൻ യുഡിഎഫ് ആരെ ഇറക്കും എന്നാണ് അറിയാനുള്ളത്. നിലവിലെ ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, സന്ദീപ് വാര്യർ എന്നിവരാണ് കോണ്‍ഗ്രസിന്റെ പരിഗണനയിലുള്ളത്. ഇവരിൽ ആരെന്ന കാര്യത്തിൽ ഇതുവരെ കോൺഗ്രസിൽ നിന്ന് വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല.

TAGS: ELECTION, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.