
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് മരണം വരെ ജീവപര്യന്തം ലഭിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി പറഞ്ഞു. കോടതി ഉത്തരവ് അതീവദുഃഖകരമാണ്. സൗമ്യ കേസിൽ മരണം വരെ ജീവപര്യന്തം ഒറ്റയ്ക്ക് അനുഭവിക്കുകയാണയാൾ. ആ കേസിനേക്കാൾ ക്രൂരമായതാണ് ഇത്.
ഇനിയും അപമാനിക്കപ്പെടാൻ കഴിയാത്തതിനാലാണ് കോടതിയിൽ പോകാതിരുന്നത്. അതെന്റെ പ്രതിഷേധം കൂടിയാണ്. വിചാരണസമയത്ത് എനിക്ക് പറയാൻ വേണ്ടത്ര അവസരം ലഭിച്ചിട്ടില്ല. പരമാവധിശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
വിധിപറഞ്ഞപ്പോൾ കോടതിയിൽ പോകേണ്ടെന്ന് പ്രോസിക്യൂഷനുമായി ധാരണയിലെത്തിയിരുന്നു. പ്രോസിക്യൂട്ടറാണ് അതിജീവിതയ്ക്കുവേണ്ടി പ്രധാനമായി വാദിച്ചത്. പ്രോസിക്യൂട്ടറെ സഹായിക്കുകയായിരുന്നു എന്റെ ഉത്തരവാദിത്വം. മാസ്റ്റർ കോൺസ്പിരേറ്റർ ആയിട്ടുള്ള ആളെ വെറുതെ വിട്ടു. മറ്റു പ്രതികൾക്ക് കുറഞ്ഞ ശിക്ഷയും കൊടുക്കുമ്പോൾ ഉണ്ടാകുന്ന പ്രയാസമാണ് അനുഭവിക്കുന്നതെന്നും മിനി മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘പ്രതികളുടെ പ്രായം, അവരുടെ ഭാര്യ, അവരുടെ കുഞ്ഞുങ്ങൾ… എന്നാൽ വിവാഹം പോലും കഴിക്കാത്ത ഒരു പെൺകുട്ടിയെ അർദ്ധരാത്രി പിച്ചിച്ചീന്തിയവരോട് സഹതാപം. കേരള സമൂഹത്തിനാകെ സ്വീകാര്യമല്ലാത്ത ഒരു വിധിയാണ്. ഞാൻ സ്വീകരിക്കുന്നില്ല
’- ടി.ബി. മിനി, അഭിഭാഷക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |