
അക്ഷയ് കുമാർ നായകനായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ഹൊറർ കോമഡി ചിത്രം ഭൂത് ബംഗ്ളയുടെ ടീസർ ഇന്ന് പുറത്തിറങ്ങും. ഏപ്രിൽ 10ന് റിലീസ് ചെയ്യുന്ന ചിത്രത്തിലൂടെ പതിനാലുവർഷങ്ങൾക്കുശേഷം അക്ഷയ് കുമാറും പ്രിയദർശനും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഇത് ഏഴാം തവണയാണ് പ്രിയദർശനും അക്ഷയ് കുമാറും ഒരുമിക്കുന്നത്. ബാലാജി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഏക്താകപൂറും ശോഭ കപൂറും കേപ് ഒഫ് ഗുഡ് ഫിലിംസിന്റെ ബാനറിൽ അക്ഷയ് കുമാറും ചേർന്നാണ് ഭൂത് ബംഗ്ളാ നിർമ്മിച്ചത്. തബു, പരേഷ് റാവൽ, വാമിഖ ഗബ്ബി, അസ്രാണി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.
ഈ വർഷം അക്ഷയ് കുമാർ പ്രധാന വേഷത്തിൽ എത്തുന്ന മൂന്ന് പ്രിയദർശൻ ചിത്രങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഹേരാ ഫേരി 3, മലയാള ചിത്രം ഒപ്പത്തിന്റെ ബോളിവുഡ് റീമേക്കായ ഹൈവാൻ എന്നിവയാണ് മറ്റു ചിത്രങ്ങൾ. 2010 ൽ പുറത്തിറങ്ങിയ ഖാട്ടാ മീട്ട ആണ് ഇരുവും ഒന്നിച്ച അവസാന ചിത്രം. 2021 ൽ റിലീസ് ചെയ്ത ഹങ്കാമ 2 വിനുശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം കൂടിയാണിത്. ഉർവശിയെ പ്രധാന കഥാപാത്രമാക്കി തമിഴിൽ ഒരുക്കിയ അപ്പാത്ത ആണ് അവസാനം സംവിധാനം ചെയ്ത ഫീച്ചർ ചിത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
