
മലയിൻകീഴ്: സ്ത്രീ സുരക്ഷാ പദ്ധതി നവകേരളത്തിലേക്കുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ത്രീകൾക്ക് ഭയരഹിതമായി ജീവിക്കാനും സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുമുള്ള സാഹചര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്ത്രീ സുരക്ഷാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മലയിൻകീഴ് ശാന്തുംമൂലയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
10,18,390 പേർ ഇതുവരെ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. ഇവർക്ക് ഇന്നലെ മുതൽ ആനുകൂല്യ വിതരണം തുടങ്ങി. ട്രാൻസ് വുമണിനും പദ്ധതിയുടെ ആനുകൂല്യമുണ്ടാകും. സ്ത്രീകൾ സമൂഹത്തിന്റെ നട്ടെല്ലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കുബിസ്വാൾ സ്വാഗതം പറഞ്ഞു. മന്ത്രി ബാലഗോപാൽ, ഐ.ബി. സതീഷ് എം.എൽ.എ, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ടി.വി. അനപമ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, ജില്ലാകളക്ടർ അനുകുമാരി, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷൺമുഖം, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ്ബാബു, മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് നിയാദുൾഅക്സർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ ജെറോമിക് ജോർജ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |