SignIn
Kerala Kaumudi Online
Sunday, 22 February 2026 12.01 PM IST

എം വിൻസെന്റ് എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരിക്ക്

Increase Font Size Decrease Font Size Print Page
accident

തിരുവനന്തപുരം: കോവളം നിയോജക മണ്ഡലം എം എൽ എ.എം വിൻസെന്റ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കളിയിക്കാവിള പാതയിൽ പ്രാവച്ചമ്പലത്താണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. എം എൽ എ സഞ്ചരിച്ച കാർ ഡിവൈഡറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.

ബാലരാമപുരത്തെ വീട്ടിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോവുകയായിരുന്നു എം എൽ എ. സ്‌കൂട്ടർ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽ എം എൽ എയ്ക്കും കൂടെയുണ്ടായിരുന്നയാൾക്കും പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. എം എൽ എയെ ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

അതേസമയം, കണ്ണൂരിൽ പാലത്തിന് മുകളിൽ നിയന്ത്രണം വിട്ട ടാങ്കർലോറി മറിഞ്ഞു. കണ്ണൂർ പഴയങ്ങാടിയിൽ ഇന്ന് പുലർച്ചെ ഒന്നര മണിയോടെയാണ് അപകടമുണ്ടായത്. മംഗലാപുരത്തുനിന്ന് കോഴിക്കോടേയ്ക്ക് വരികയായിരുന്ന പാചക വാതക ടാങ്കർ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് മറിയുകയായിരുന്നു. ടാങ്കറിൽ നിന്ന് വാതക ചോർച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടർന്ന് പഴയങ്ങാടി പാലം വഴിയുള്ള ഗതാഗതം പൂർണമായും തടയുകയാണ് പൊലീസ്. ലോറിയിൽ നിന്ന് പാചകവാതകം റീഫിൽ ചെയ്തതിനുശേഷം മാത്രമേ അവിടെനിന്ന് മാറ്റാൻ സാധിക്കുകയുള്ളൂ. ഇതിനുശേഷം മാത്രമേ ഗതാഗതം പുനസ്ഥാപിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

TAGS: M VINCENT MLA, CAR ACCIDENT, INJURY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.