
തലശേരി: തലശേരിയിലെ പ്ലാസ്റ്റിക് ശേഖരണ സ്ഥാപനത്തിൽ വൻ തീപിടിത്തം. മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കണ്ടിക്കൽ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുള്ളിൽ തൊഴിലാളികൾ ഇല്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. തലശേരി, മാഹി, പാനൂർ എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിരക്ഷാ ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയത്. എങ്ങനെയാണ് തീപിടിച്ചതെന്ന കാര്യം വ്യക്തമല്ല. തീ പടർന്നത് ശ്രദ്ധയിൽപ്പെട്ടതോടെ തൊഴിലാളികൾ പുറത്തേക്ക് ഓടുകയായിരുന്നു. ദേശീയപാത 66ൽ നിന്ന് തലശേരി ടൗൺ ഭാഗത്തേക്ക് വരുന്നതിനിടയിലുള്ള ബൈപ്പാസ് മേഖലയാണ് കണ്ടിക്കൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |