
തിരുവനന്തപുരം: സമസ്തയും മുസ്ലീം ലീഗും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ അദ്ധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. രാഷ്ട്രീയത്തിന് അതീതമായ സംവിധാനമാണ് സമസ്ത. പാണക്കാട് കുടുംബം സമസ്തയുമായി എല്ലായ്‌പ്പോഴും സഹകരിക്കുന്നുണ്ട്. വാർഷിക പരിപാടിയിലേക്കും ലീഗിനെ ക്ഷണിച്ചിരുന്നു. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യമാണ് സമസ്ത എപ്പോഴും മുന്നോട്ടു വയ്ക്കുന്നത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശന്റെ പ്രസ്താവനകൾ തളളുന്നു. വെളളാപ്പളളിയോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്യരുതെന്ന് പറയാനാവില്ല. അതിന്റെ ഗുണവും ദോഷവും അവർ തന്നെ അറിയേണ്ടിവരും. വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ ആശങ്കയില്ല. തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ കേരളത്തിൽ 24 ലക്ഷത്തിലധികം പേർ പുറത്തായി. അർഹരായ ഒരാൾ പോലും പട്ടികയിൽ നിന്ന് പുറത്താവരുതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |