കണ്ണൂർ: കുവൈറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ നഴ്‌സ് ദമ്പതികളുടെ സംസ്‌കാരം നടത്തി. ശ്രീകണ്‌ഠപുരം നടുവിൽ മണ്ടളം കുഴിയാത്ത് സൂരജ്, ഭാര്യ എറണാകുളം കോലഞ്ചേരി കട്ടക്കയം ബിൻസി എന്നിവരുടെ മൃതദേഹങ്ങളാണ് മണ്ടളം സെന്റ് ജൂഡ് പള്ളിയിൽ സംസ്‌കരിച്ചത്. ഇവരെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധിപേരാണ് വീട്ടിലേക്കെത്തിയത്.
കുവൈറ്റിലെ ആരോഗ്യവകുപ്പിലും പ്രതിരോധ മന്ത്രാലയത്തിലും നഴ്‌സുമാരായി ജോലി ചെയ്യുകയായിരുന്നു ഇവർ. കുവൈറ്റിലെ സബാഹ് ആശുപത്രിയിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവന്നത്. ഈ മാസം ഒന്നിനാണ് ഇവരെ മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഇരുവരും തമ്മിൽ തർക്കമുണ്ടായതായാണ് സൂചന. തുടർന്ന് സൂരജ് ബിൻസിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |