ന്യൂഡൽഹി: രാജസ്ഥാൻ പബ്ളിക്ക് സർവീസ് കമ്മിഷൻ (ആർ.പി.എസ്.സി) ഹോസ്പിറ്റൽ മാനേജ്മെന്റ് മേഖലയിലെ 55 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയും rpsc.rajasthan.gov.in ൽ. ജൂൺ 29 വരെ അപേക്ഷിക്കാം. ഹോസ്പിറ്റൽ മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെന്റിൽ എം.ബി.എ, പി.ജി.ഡി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40.
നിഷിൽ ഒഴിവുകൾ
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിലെ (നിഷ്) ലീഡ് പ്രോജക്ട് സയന്റിസ്റ്റ്, പ്രോജക്ട് സയന്റിസ്റ്റ്, ഡിസൈൻ ആൻഡ് ഇന്നൊവേഷൻ ഫെല്ലോ, റീഹാബിലിറ്റേഷൻ പ്രൊഫഷണൽ/ സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ്, ഫിസിയോതെറാപിസ്റ്റ്, സീനിയർ എൻജിനിയർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിഷിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ അസിസ്റ്റീവ് ടെക്നോളജി, നാഷണൽ സെന്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്നോളജി പ്രോജക്ടുകളിലേക്കാണ് നിയമനം. അവസാന തിയതി ജൂൺ 13. വിശദവിവരങ്ങൾ nish.ac.in ൽ
കമ്പ്യൂട്ടർ എൻജിനിയർ, ഇ.ഇ.ജി ടെക്നീഷ്യൻ ഒഴിവ്
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ കമ്പ്യൂട്ടർ എൻജിനിയറുടെ ഒരു ഒഴിവിലേക്കും ഇ.ഇ.ജി ടെക്നീഷ്യന്റെ രണ്ടു ഒഴിവുകളിലേക്കും കരാർ നിയമനം നടത്തും. എൻജിനീയർ തസ്തികയിൽ കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്ക് /എം.ടെക്ക്, അഡ്വാൻസ്ഡ് സിഗ്നൽ പ്രോസസിംഗ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ശമ്പളം 45,000 രൂപ, കാലാവധി ഒരുവർഷം, ടെക്നീഷ്യൻ തസ്തികയിൽ ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 35,000 രൂപ. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ജൂൺ 7ന് വൈകിട്ട് മൂന്നിന് മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇമെയിൽ വഴിയോ, നേരിട്ടോ നൽകാം. തസ്തിക, മേൽവിലാസം, ഇമെയിൽ വിലാസം, മൊബൈൽ ഫോൺ നമ്പർ എന്നിവ അപേക്ഷയിലുണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |