തിരുവനന്തപുരം: തിരുവോണനാളിൽ മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ പെരുമ്പടവം ശ്രീധരനെ സംസ്‌കാര സാഹിതി ആദരിച്ചു. തമലത്തെ വസതിയിൽ നടന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് പാലോട് രവി പൊന്നാടയണിയിച്ചു. ഓണസമ്മാനങ്ങളും നൽകി. ജാതിമത വർഗ്ഗ ലിംഗ ഭേദമെന്യേ തലമുറകൾ ചേർത്തുപിടിച്ച് സമ്പന്നമാക്കിയ സംസ്‌കാരത്തിന്റെ തെളിവാർന്ന ഓർമ്മകൾ കൂടിയാണ് ഓണമെന്ന് പെരുമ്പടവം പറഞ്ഞു. ചെമ്പഴന്തി അനിൽ, സംസ്‌കാര സാഹിതി ജനറൽ സെക്രട്ടറി വി. ആർ. പ്രതാപൻ, വിചാർ വിഭാഗ് ചെയർമാൻ വിനോദ് സെൻ, ജലിൻ ജയരാജ് തുടങ്ങിയവരും പെരുമ്പടവത്തിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |