തിരുവനന്തപുരം: ആർത്തലച്ച ഗാലറിയെ ആവേശത്തിൽ ആറാടിച്ച് കേരള സൂപ്പർ ലീഗ് ഫുട്ബാളിൽ തിരുവനന്തപുരം കൊമ്പൻസിന് തകർപ്പൻ ജയം. ഇന്നലെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം വേദിയായ പോരാട്ടത്തിൽ തൃശൂർ മാജിക്ക് എഫ്.സിയെ ആതിഥേയരായ കൊമ്പൻസ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി. വിഷ്ണു ടി.എമ്മും ലാൽമംഗയിസംഗയുമാണ് കൊമ്പൻസിന്റെ സ്കോറർമാർ.
മത്സരത്തിന്റെ പതിനഞ്ചാം മിനിട്ടിൽ കൊമ്പൻസ് ലീഡെടുത്തു. ക്യാപ്ടൻ പാട്രിക്ക് എടുത്ത തകർപ്പൻ കോർണർ മാർക്ക് ചെയ്യപ്പെടാതെ നിന്ന വിഷ്ണു ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ വലയ്ക്കകത്താക്കുകയായിരുന്നു. തുടർന്ന് ക്യാപ്ടൻ സി.കെ വിനീതിന്റെ നേതൃത്വത്തിൽ തിരിച്ചടിക്കാനായി തൃശൂർ പൊരുതി നോക്കിയെങ്കിലും ആദ്യ പകുതിയിൽ ആതിഥേയർക്ക് 1-0ത്തിന്റെ ലീഡ് നിലനിറുത്താനായി. 69-ാം മിനിട്ടിൽ ഫ്രീകിക്കിൽ നിന്ന് ലഭിച്ച പന്ത് ലാൽമംഗയിസംഗ ഗോളാക്കി കൊമ്പൻസിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. സീസണിൽ കൊമ്പൻസിന്റെ ആദ്യ ജയമാണിത്. തൃശൂരിന്റെ രണ്ടാം തോൽവിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |