തിരുവനന്തപുരം: ദേവസ്വം ബോർഡിനു കീഴിലെ സ്കൂളുകളിലും കോളേജുകളിലും അദ്ധ്യാപക, അനദ്ധ്യാപക നിയമനത്തിൽ പി.എസ്.സി മാതൃകയിൽ സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം നടപ്പാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.
ഇതുസംബന്ധിച്ച ഉത്തരവ് അഞ്ച് ദേവസ്വം ബോർഡുകൾക്കും നൽകിയിട്ടുണ്ട്. അതനുസരിച്ച് അതാത് ബോർഡുകൾ നിയമനം നടത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സംവരണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി 'കേരളകൗമുദി' നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു.
എല്ലാ ക്ഷേത്രങ്ങളുടെയും പരിസരത്ത് കംഫർട്ട് സ്റ്റേഷനുകൾ വേണമെന്ന് സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി നടപ്പാക്കിയ ദേവാങ്കണം ചാരുഹരിതം പദ്ധതി ഉള്ളൂരിൽ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
ചടങ്ങിനുശേഷം മടങ്ങവേ മന്ത്രിയെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പൊന്നാട അണിയിച്ചാണ് യാത്രയാക്കിയത്. യാത്ര നേരത്തെയാക്കുന്നതാണ് നല്ലതെന്ന് എം.പിയായതിനെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കുവന്നതിനെ സൂചിപ്പിച്ച് മന്ത്രി തമാശയായി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |