തിരുവനന്തപുരം: വിദേശത്ത് ഉപരിപഠനത്തിന് പോകുന്നത് പുതിയ കാര്യമല്ലെന്നും രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ലണ്ടനിലാണ് ഉപരിപഠനം നടത്തിയതെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു. നെഹ്‌റുവും അംബേദ്കറും ഉൾപ്പെടെയുള്ളവർ വിദേശത്ത് പഠിച്ചവരാണ്. ഇന്ദിരാഗാന്ധിയുടെ സ്കൂൾ വിദ്യാഭ്യാസം സ്വിറ്റ്സർലന്റിലും ഉപരിപഠനം ഓക്സ്ഫോഡിലുമായിരുന്നു. മുസ്ലിംലീഗ് നേതാവായിരുന്ന പാണക്കാട് സെയ്ദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഈജിപ്തിലെ കെയ്റോ സർവകലാശാലയിലാണ് പഠിച്ചത്.
വിദ്യാർത്ഥികളെ വിദേശത്ത് പോകുന്നതിൽ നിന്ന് തടയുന്നതിന് പകരം വിദേശ വിദ്യാർത്ഥികളെ അടക്കം സംസ്ഥാനത്തേക്ക് ആകർഷിച്ച് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഒരു ആഗോള ഹബ്ബാക്കി മാറ്റുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ ചെയ്യാമെന്നതും വിസ നിയമങ്ങളിലെ ഇളവുമാണ് ജനസംഖ്യ കുറഞ്ഞ രാജ്യങ്ങളിലേക്ക് വിദ്യാർത്ഥി കുടിയേറ്റത്തിന് കാരണം. ഇക്കൊല്ലം കേരള സർവകലാശാലയിൽ 2600, എം.ജിയിൽ- 855, കുസാറ്റിൽ-1590 വിദേശ വിദ്യാർത്ഥികളാണ് അപേക്ഷിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |