കോഴിക്കോട്: നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ഡ്രൈവറെ കണ്ടത്തി. കക്കാടംപൊയ്യിലെ രഹസ്യകേന്ദ്രത്തിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. സംഭവത്തിൽ എട്ട് പേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പടിഞ്ഞാറത്തറ സ്വദേശിയായ റഹീസിനെയാണ് ഇന്നോവ കാറിലെത്തിയ സംഘം ഇന്ന് പുലർച്ചയോടെ ജവഹർനഗർ കോളനിയിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. കോളനിയിലെ താമസക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
സുഹൃത്തിനെ കാണാനാണ് റഹീസ് കോളനിയിൽ എത്തിയത്. ഇയാൾക്ക് സുഹൃത്തുക്കളുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണമാകാം തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങളും വാഹനനമ്പരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്താനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |