ലൈംഗികാരോപണങ്ങളിൽക്കുടുങ്ങിയ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി നടി സീമ ജി നായർ നേരത്തെ രംഗത്തെത്തിയിരുന്നു. വഴിതെറ്റുന്നുണ്ടെങ്കിൽ രണ്ടുപേരും തുല്യ പങ്കാളികളായിരിക്കുമെന്നും അതിൽ ഒരാളെ മാത്രം എങ്ങനെ കുറ്റം പറയുമെന്നും നടി ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചോദിച്ചിരുന്നു.
വർഷങ്ങളോളം ചാറ്റ് ചെയ്തും കൂട്ട് കൂടിയും രസിക്കും, പെട്ടെന്ന് ഒരു ദിവസം ഒരാൾ മാത്രം പ്രതി പട്ടികയിൽ എത്തും. ഏതൊരാളിൽ നിന്നും മോശം സമീപനം വന്നാൽ ആ സ്പോട്ടിൽ പ്രതികരിക്കണമെന്നും സീമ ജി നായർ ഫേസ്‌ബുക്കിൽ കുറിച്ചു.
പൊങ്കാല ഉണ്ടാവും എന്നറിഞ്ഞു കൊണ്ട് തന്നെയാണ് പോസ്‌റ്റ് ഇടുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുലിനെ പിന്തുണച്ചുകൊണ്ടള്ള നടിയുടെ കുറിപ്പ് ആരംഭിച്ചത്. പ്രതീക്ഷിച്ചതുപോലെത്തന്നെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്‌തു.
‘സ്വന്തം വീട്ടില്‍ രാഹുലിനെ ഒരു ദിവസം താമസിപ്പിക്കാന്‍ ധൈര്യമുണ്ടോ സേച്ചി’’ എന്നായിരുന്നു ഒരാൾ പോസ്റ്റിന് കമന്റ് ചെയ്തത്. ഇതിന് സീമ ജി നായർ മറുപടി നൽകുകയും ചെയ്‌തു. ഉണ്ട് എന്നായിരുന്നു മറുപടി.
'ഉഭയകക്ഷി സമ്മത പ്രകാരം ബന്ധത്തിൽ ഏർപ്പെടുകയും വർഷങ്ങൾക്ക് ശേഷം പുരുഷനെതിരെ പീഡനം ആരോപിക്കുകയും ചെയ്യുന്നത് ശരിയാണോ? കഴിഞ്ഞ മാസം അവസാനത്തിൽ അല്ലേ ഒരു വ്യാജ പോക്‌സോ കേസിൽ പാവം 75കാരൻ ജയിലിൽ കിടന്നത്, 285 ദിവസം എന്ന വാർത്ത നമ്മൾ എല്ലാവരും കേട്ടത്?'- എന്നാണ് ഒരു വിമർശനത്തിന് നടി നൽകിയ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |