ന്യൂഡൽഹി: ഓർത്തഡോക്സ് സഭയുടെ പരമോന്നത തലവനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധദുഃഖം രേഖപ്പെടുത്തി. സേവനത്തിന്റെയും അനുകമ്പയുടെയും വലിയ മാതൃക അവശേഷിപ്പിച്ചാണ് കാതോലിക്കാ ബാവാ കാലം ചെയ്തത്. ഓർത്തഡോക്സ് സഭയിലെ അംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |