SignIn
Kerala Kaumudi Online
Friday, 20 September 2024 12.40 AM IST

പ്രണയത്തിനുമുണ്ട് ഒരു വിലാസം

Increase Font Size Decrease Font Size Print Page
ma

തിരുവനന്തപുരം: കാമ്പസും പ്രണയവും നൊസ്റ്റാൾജിയയുമായി എല്ലാത്തരം പ്രേക്ഷകകരെയും ആകർഷിക്കുന്ന സിനിമയാണ് നിഖിൽ മുരളി സംവിധാനം ചെയ്ത പ്രണയവിലാസം. പറഞ്ഞുകഴിഞ്ഞ പ്രണയമേയല്ല ഈ കഥ. അതേസമയം വല്ലാത്തൊരു നീറ്റൽ സിനിമ കണ്ടിറങ്ങുമ്പോൾ തോന്നുമെന്ന് പ്രേക്ഷകർ പറയുന്നു. ഓരോ കഥാപാത്രങ്ങൾക്കും വ്യക്തിത്വമുണ്ട്. അവരെ അവതരിപ്പിച്ച കെ.യു. മനോജ്, ശ്രീധന്യ, മിയ, അർജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു, ഹക്കിം ഷാ, ഉണ്ണിമായ നാലാപ്പാടം എന്നിവർ അത് കൈയടക്കത്തോടെ ഒന്നാന്തരമാക്കി. പ്രേക്ഷകർ പ്രതീക്ഷിക്കാത്ത സംഭവങ്ങളിലൂടെയാണ് കഥയുടെ വികാസം. ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് തിരക്കഥ. കാമറ ഷിനോസ്. സംഗീതം ഷാൻ റഹ്മാൻ.

പ്രേക്ഷകശ്രദ്ധ നേടി 'ഡിവോഴ്സ്'

സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ വനിതാ സംവിധായകരുടെ സിനിമ പദ്ധതി പ്രകാരം നിർമ്മിച്ച 'ഡിവോഴ്സ്' പ്രേക്ഷകശ്രദ്ധ നേടുന്നു. ആറ് സ്ത്രീകളുടെ ജീവിതവും അവരുടെ ജീവിതാനുഭവങ്ങളുമാണ് നവാഗതയായ ഐ.ജി.മിനി തന്റെ ചിത്രത്തിലൂടെ വരച്ചിടുന്നത്. ചന്തുനാഥ്,​ സന്തോഷ് കീഴാറ്റൂർ,​ പി.ശ്രീകുമാർ,​ ഷിബ്‌ല ഫറ,​ പ്രിയംവദ കൃഷ്ണൻ,​ കെ.പി.എ.സി ലീല,​ അശ്വതി കിഷോ‍,​ അമലേന്ദു തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിനു ശേഷം നാടക രംഗത്തും സജീവ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള മിനി,​ ലാൽ ജോസിന്റേയും പി.ബാലചന്ദ്രന്റേയും അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MOVIE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.