കൊല്ലം: സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്ന് പൂർണമായും വിട്ടുനിന്നെന്ന വിവാദങ്ങൾക്കിടെ കൊല്ലം എം.എൽ.എ എം.മുകേഷ് ഇന്നലെ പ്രതിനിധി സമ്മേളനം നടക്കുന്ന കൊല്ലം ടൗൺ ഹാളിലെത്തി. പ്രതിനിധി സമ്മേളനത്തിന്റെ ഇന്നലെ രാവിലത്തെ ചായ ഇടവേളയ്ക്കിടയിലാണ് അദ്ദേഹമെത്തിയത്.
'മുകേഷ് ഇവിടുണ്ട്. എന്നോടുള്ള കരുതലിൽ സന്തോഷമുണ്ട്. മുകേഷ് ഇല്ലാതെ കൊല്ലമില്ല. ഇന്നലെ രാവിലെ ലണ്ടനിൽ നിന്നൊരാൾ വിളിച്ചിരുന്നു. പൂയപ്പള്ളിയിലെ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. അദ്ദേഹത്തോട് എന്തിനാണ് ലണ്ടനിൽ പോയതെന്ന് ചോദിച്ചു. ജോലിക്ക് എന്നായിരുന്നു മറുപടി. ഞാനും ജോലിക്ക് പോയിരിക്കുകയായിരുന്നു. ജോലിക്ക് പ്രാധാന്യമുണ്ട്. ജീവിത മാർഗമല്ലേ." എന്നിങ്ങനെ സരസമായാണ് സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളിൽ എത്താത്തതിനെ കുറിച്ച് മുകേഷിന്റെ പ്രതികരണം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ള നേതാക്കളെ കണ്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |