കോട്ടയം: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്നതോടെ തമിഴ്നാടിനോട് റൂൾ കർവിന് മുകളിലേക്ക് വെള്ളം പിടിക്കരുതെന്നും കൂടുതൽ വെള്ളം കൊണ്ടുപോകാൻ ആവശ്യപ്പെട്ടെന്നും ജസസേചനമന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാറിൽ രണ്ട് ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ മുൻകരുതലായാണ് ഇടുക്കിയിലെ ഒരു ഷട്ടർ തുറന്നത്. ആശങ്കപ്പെടേണ്ട സാഹര്യമില്ല .ആവശ്യമെങ്കിൽ കൂടുതൽ വെള്ളം തുറന്നു വിടും. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട കമ്മിറ്റിയിൽ തമിഴ്നാട് പ്രതിനിധികളെ ഉൾപ്പെടുത്തുന്നതിന് കത്തയച്ചതിൽ തെറ്റില്ല. തമിഴ്നാടിനെ പൂർണമായും വിശ്വാസത്തിലെടുത്താണ് പുതിയ ഡാം പണിയുന്നതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |