ചേർത്തല: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ വധക്കേസിലെ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ കസ്റ്റഡിയിൽ. ചേർത്തല ആഞ്ഞിലിപ്പാലം സ്വദേശിയെയാണ് പൊലീസ് പിടികൂടിയത്. ബുധനാഴ്ച ഉച്ചയോടെ മഫ്തിയിൽ കാറിലെത്തിയ പൊലീസ് സംഘമാണ് ഇയാളെ ചേർത്തല താലൂക്ക് ആശുപത്രിയ്ക്ക് സമീപത്ത് നിന്നു കസ്റ്റഡിയിൽ എടുത്തത്. കൊലപാതകത്തിനു ശേഷം പ്രതികൾ സഞ്ചരിച്ച വാഹനം കണിച്ചുകുളങ്ങരയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെടുത്തിരുന്നു. ഇവിടെ നിന്നും പ്രതികളെ രക്ഷപ്പെടാൻ ഇയാൾ സഹായിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |