SignIn
Kerala Kaumudi Online
Thursday, 23 May 2024 5.06 AM IST

വീണ്ടും പ്രണയപ്പക, യുവതിയെ കുത്തിവീഴ്‌ത്തിയ ശേഷം കത്തിച്ചു, യുവാവും ജീവനൊടുക്കി; അരും കൊല വിവാഹത്തിന് രണ്ടാഴ്‌ച ബാക്കി നിൽക്കെ

priviya

പാലക്കാട്: കൊടുമുണ്ട തീരദേശ റോഡിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. തൃത്താല പട്ടിത്തറ കങ്കണത്ത് പറമ്പിൽ പ്രിവിയ (30) ആണ് കൊല്ലപ്പെട്ടത്. രാവിലെ ജോലിക്ക് പോകുമ്പോഴായിരുന്നു സംഭവം.


തൃത്താല സ്വദേശി സന്തോഷാണ് യുവതിയെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം ഇയാളും ജീവനൊടുക്കി. വിവാഹ മോചിതയാണ് പ്രിവിയ. ബന്ധം വേർപെടുത്തിയ ശേഷം സന്തോഷുമായി അടുപ്പത്തിലായതായി റിപ്പോർട്ടുകൾ ഉണ്ട്.

വിവാഹം കഴിക്കണമെന്ന് സന്തോഷ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രിവിയ പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറി. യുവതിയ്‌ക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. 29നായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. ഈ പകയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.


സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് പ്രിവിയ. രാവിലെ വയലിനോട് ചേർന്ന റോഡരികിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇതിനുചുറ്റുമുള്ള പുല്ലും കത്തിക്കരിഞ്ഞിരുന്നു. സമീപത്തായി യുവതിയുടെ സ്‌കൂട്ടറും കണ്ടെത്തി. കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചതാണെന്നാണ് സൂചന. കൊലയ്‌ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടുണ്ട്.

തുടക്കത്തിൽ തന്നെ കൊലപാതകമാണെന്ന് പൊലീസിന് സംശയം തോന്നിയിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സന്തോഷാണ് കൃത്യം നടത്തിയതെന്നും ഇയാൾ ആത്മഹത്യ ചെയ്തതായും കണ്ടെത്തിയത്. പ്രിവിയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, PATTAMBI, WOMAN, MURDER
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.