SignIn
Kerala Kaumudi Online
Friday, 26 April 2024 10.23 PM IST

ധീരജ് വധം: 2 യൂത്ത് കോൺഗ്രസ് പ്രവർത്തകർ കീഴടങ്ങി

p

ചെറുതോണി: ഇടുക്കി എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥി ധീരജിനെ കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രണ്ടു പ്രതികൾ കുളമാവ് പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. ചേലച്ചുവട് സ്വദേശി തേക്കിലക്കാട്ട് ടോണി (22) കട്ടപ്പന സ്വദേശി നിബിൻ ഉപ്പുമാക്കൽ (22) എന്നിവരാണ് കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. കീഴടങ്ങിയവരെ ഇടുക്കിയിൽ കൊണ്ടുവന്നു ചോദ്യം ചെയ്യുകയാണ്. ഒളിവിലായിരുന്ന ഇവർ അഭിഭാഷകരോടൊപ്പമാണ് കീഴടങ്ങാനെത്തിയത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടുപ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കോടതി ഇന്ന് പരിഗണിക്കും. കേസന്വേഷണം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിവൈ.എസ്.പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ചു. ഒന്നാം പ്രതി നിഖിൽ പൈലിയെ ബുധനാഴ്ച സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും കൊലപ്പെടുത്താനുപയോഗിച്ച കത്തി കണ്ടെത്താനായില്ല. ധീരജിനോടൊപ്പം കുത്തേറ്റ് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഴുവഞ്ചേരി പിലാപ്പറമ്പിൽ അഭിജിത്തിനെ (21) വിദഗ്ദ്ധ ചികിത്സയ്ക്ക് വീട്ടുകാർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചിലെ മുറിവിൽ പഴുപ്പു കണ്ടതിനെ തുടർന്നാണ് തൃശൂരിലേക്ക് മാറ്റിയത്. അഭിജിത്തിന്റെ നെഞ്ചിലാണ് കുത്തേറ്റത്.

ധീ​ര​ജി​ന്റെ​ ​കൊ​ല​പാ​ത​കം: കെ.​പി.​സി.​സി​ക്ക് റി​പ്പോ​ർ​ട്ട് ​ന​ൽ​കി

തൊ​ടു​പു​ഴ​:​ ​ഇ​ടു​ക്കി​ ​ഗ​വ.​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ ​ധീ​ര​ജ് ​കൊ​ല്ല​പ്പെ​ടാ​നു​ണ്ടാ​യ​ ​സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​കെ.​പി.​സി.​സി​ക്ക് ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ച്ചു​വെ​ന്ന് ​ഇ​ടു​ക്കി​ ​ജി​ല്ല​യു​ടെ​ ​ചു​മ​ത​ല​യു​ള്ള​ ​കെ.​പി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജോ​സി​ ​സെ​ബാ​സ്റ്റ്യ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​മു​ഖ്യ​പ്ര​തി​ ​നി​ഖി​ൽ​ ​പൈ​ലി​ക്കെ​തി​രെ​ ​എ​ന്ത് ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ​റി​പ്പോ​ർ​ട്ട് ​പ​രി​ശോ​ധി​ച്ച​ ​ശേ​ഷം​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം​ ​തീ​രു​മാ​നി​ക്കും.​ ​ജോ​സി​ ​സെ​ബാ​സ്റ്റ്യ​നെ​ക്കൂ​ടാ​തെ​ ​കെ.​പി.​സി.​സി​ ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​ ​എ​സ്.​ ​അ​ശോ​ക​ൻ,​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സി.​പി.​ ​മാ​ത്യു​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​സ​മി​തി​യാ​ണ് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യ​ത്.

കെ.​ ​സു​ധാ​ക​ര​നെ​തി​രെ കേ​സെ​ടു​ക്ക​ണം​:​ ​ഇ.​പി.​ ​ജ​യ​രാ​ജൻ

ക​ണ്ണൂ​ർ​:​ ​ധീ​ര​ജ് ​രാ​ജേ​ന്ദ്ര​ന്റെ​ ​കൊ​ല​പാ​ത​ക​ത്തെ​ ​ന്യാ​യീ​ക​രി​ച്ച​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​നെ​തി​രെ​ ​കേ​സെ​ടു​ക്ക​ണ​മെ​ന്ന് ​സി.​പി.​എം​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​യം​ഗം​ ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.​ ​'​കോ​ൺ​ഗ്ര​സ് ​ക്രൂ​ര​ത​യ്ക്ക് ​മാ​പ്പി​ല്ല​'​ ​എ​ന്ന​ ​മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​ ​ഡി.​വൈ.​എ​ഫ്‌.​ഐ​ ​ന​ട​ത്തി​യ​ ​ജ​ന​കീ​യ​കൂ​ട്ടാ​യ്മ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
നെ​ഞ്ചി​ൽ​ ​കു​ത്താ​ൻ​ ​പ​രി​ശീ​ല​നം​ ​ല​ഭി​ച്ച​വ​രെ​യാ​ണ് ​കോ​ൺ​ഗ്ര​സ് ​ഭാ​ര​വാ​ഹി​ക​ളാ​യി​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.​ ​ജ​ന​സേ​വ​ന​വും​ ​രാ​ഷ്ട്രീ​യ​വു​മൊ​ന്നു​മ​ല്ല​ ​ഇ​പ്പോ​ൾ​ ​യോ​ഗ്യ​ത​യാ​യി​ ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​ധീ​ര​ജി​ന്റെ​ ​സം​സ്‌​കാ​രം​ ​ക​ഴി​ഞ്ഞ് ​മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് ​ആ​സൂ​ത്രി​ത​മാ​യി​ ​ന​ട​ന്ന​ ​കൊ​ല​പാ​ത​ക​ത്തെ​ ​ന്യാ​യീ​ക​രി​ച്ച് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക് ​മു​ന്നി​ൽ​ ​എ​ത്തി​യ​തെ​ന്നും​ ​ജ​യ​രാ​ജ​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി.

എ​ഞ്ചി.​ ​വി​ദ്യാ​ർ​ത്ഥി​യു​ടെ കൊ​ല​പാ​ത​കം യാ​ദൃ​ശ്ഛി​ക​മെ​ന്ന്

തൊ​ടു​പു​ഴ​:​ ​ഗ​വ.​ ​എ​ഞ്ചി​നി​യ​റിം​ഗ് ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ ​ധീ​ര​ജി​ന്റെ​ ​കൊ​ല​പാ​ത​കം​ ​യാ​ദൃ​ശ്ഛി​ക​മാ​യി​ ​സം​ഭ​വി​ച്ച​താ​ണെ​ന്ന് ​ഇ​ടു​ക്കി​ ​ഡി.​ ​സി.​ ​സി​ ​പ്ര​സി​ഡ​ന്റ് ​സി.​ ​പി.​ ​മാ​ത്യു​ ​പ​റ​ഞ്ഞു.
.​ ​എ​ഞ്ചി​നി​യ​റിം​ഗ് ​കോ​ളേ​ജി​നെ​ ​എ​സ്.​ ​എ​ഫ്.​ ​ഐ​യും​ ​സി.​ ​പി.​ ​എ​മ്മും​ ​ചേ​ർ​ന്ന് ​പാ​ർ​ട്ടി​ ​ഗ്രാ​മ​മാ​ക്കാ​ൻ​ ​ശ്ര​മി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.​ ​പ്ര​തി​യാ​യി​ ​ആ​രോ​പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ ​യൂ​ത്ത് കോ​ൺ​ഗ്ര​സ് ​മു​ൻ​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​ത​ന്റെ​ ​ബ​ന്ധു​ ​കോ​ളേ​ജ് ​യൂ​ണി​യ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടാ​ണ് ​അ​വി​ടെ​യെ​ത്തി​യ​ത്.​ ​വി​ര​ലി​ലെ​ണ്ണാ​വു​ന്ന​ ​യൂ​ത്ത് കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​കരേ ​കാ​മ്പ​സി​ന് ​വെ​ളി​യി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളു.​ ​അ​വ​രെ​ ​സം​ഘ​ടി​ത​രാ​യെ​ത്തി​യ​ ​എ​സ്.​ ​എ​ഫ്.​ ​ഐ​ക്കാ​ർ​ ​ഓ​ടി​ച്ചി​ട്ട് ​മ​ർ​ദ്ദി​ച്ച​പ്പോ​ഴു​ണ്ടാ​യ​ ​അ​നി​ഷ്ട​ ​സം​ഭ​വ​ത്തി​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​യാ​തൊ​രു​ ​ബ​ന്ധ​വു​മി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

അ​ക്ര​മം​ ​സി.​പി.​എം നി​ർ​ദ്ദേ​ശ​പ്ര​കാ​രം​:​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ടു​ക്കി​ ​സം​ഭ​വ​ത്തി​ന്റെ​ ​പേ​രി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​വ്യാ​പ​ക​മാ​യ​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​ഡി.​വൈ.​എ​ഫ്‌.​ഐ​ ​ന​ട​ത്തു​ന്ന​ത് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണെ​ന്ന് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എ​ൻ.​എ​സ്.​ ​നു​സൂ​ർ​ ​പ​റ​ഞ്ഞു.​ ​പ്ര​തി​സ്ഥാ​ന​ത്തു​ള്ള​വ​ർ​ ​കു​റ്റം​ ​സ​മ്മ​തി​ക്കാ​ത്ത​ത് ​അ​വ​രു​ടെ​ ​നി​ര​പ​രാ​ധി​ത്വ​ത്തി​ന്റെ​ ​തെ​ളി​വാ​യാ​ണ് ​വി​ല​യി​രു​ത്തു​ന്ന​ത്.​ ​പാ​ർ​ട്ടി​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട് ​പു​റ​ത്തു​വ​രു​മ്പോ​ൾ​ ​യാ​ഥാ​ർ​ത്ഥ്യം​ ​മ​ന​സി​ലാ​കും.​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​നേ​രെ​യു​ള്ള​ ​ആ​ക്ര​മ​ണ​ങ്ങ​ളെ​ ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ത​യ്യാ​റാ​കു​മ്പോ​ൾ​ ​ഉ​ണ്ടാ​കു​ന്ന​ ​ക്ര​മ​സ​മാ​ധാ​ന​ ​ത​ക​ർ​ച്ച​യ്ക്ക് ​മു​ഖ്യ​മ​ന്ത്രി​ ​മ​റു​പ​ടി​ ​പ​റ​യേ​ണ്ടി​ ​വ​രും.

കെ.​ ​സു​ധാ​ക​ര​നെ​ ​തെ​രു​വി​ൽ​ ​കൈ​കാ​ര്യം
ചെ​യ്യാ​ൻ​ ​ഇ​വി​ടെ​ ​ആ​ണു​ങ്ങ​ളു​ണ്ട്:​ ​കെ.​പി.​അ​നി​ൽ​കു​മാർ

കോ​ഴി​ക്കോ​ട്:​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​നെ​ ​ക​ട​ന്നാ​ക്ര​മി​ച്ച് ​കോ​ൺ​ഗ്ര​സ് ​വി​ട്ട് ​സി.​പി.​എ​മ്മി​ലെ​ത്തി​യ​ ​നേ​താ​വും​ ​ഒ​ഡെ​പെ​ക് ​ചെ​യ​ർ​മാ​നു​മാ​യ​ ​കെ.​പി.​അ​നി​ൽ​കു​മാ​ർ.​ ​പേ​പ്പ​ട്ടി​യെ​ ​ത​ല്ലി​ക്കൊ​ല്ലു​ന്ന​തു​പോ​ലെ​ ​സു​ധാ​ക​ര​നെ​ ​തെ​രു​വി​ലി​ട്ട് ​കൈ​കാ​ര്യം​ ​ചെ​യ്യാ​ൻ​ ​ഇ​വി​ടെ​ ​ആ​ണു​ങ്ങ​ളു​ണ്ട്.​ ​കൊ​ല​കൊ​ല്ലി​യെ​പ്പോ​ലെ​ ​ന​ട​ക്കു​ന്ന​ ​സു​ധാ​ക​ര​ന്റെ​ ​കൊ​മ്പ് ​മ​ണ്ണി​ൽ​ ​കു​ത്തി​ക്കും.​ ​ധീ​ര​ജ് ​വ​ധ​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ഡി.​വൈ.​എ​ഫ്.​ഐ​ ​സം​ഘ​ടി​പ്പി​ച്ച​ ​ജ​ന​കീ​യ​ ​കൂ​ട്ടാ​യ്മ​യി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.

ധീ​ര​ജി​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​സം​ഭ​വ​ത്തി​ൽ​ ​സു​ധാ​ക​ര​നെ​തി​രെ​ ​പ്രേ​ര​ണാ​ക്കു​റ്റ​ത്തി​ന് ​കേ​സെ​ടു​ക്ക​ണം.​ ​സു​ധാ​ക​ര​നെ​ ​ജ​യി​ലി​ല​ട​ച്ചി​ല്ലെ​ങ്കി​ൽ​ ​നാ​ട്ടി​ൽ​ ​ക​ലാ​പ​മു​ണ്ടാ​വും.​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റി​ന്റെ​ ​ക​ഠാ​ര​ ​നാ​ളെ​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ​യോ​ ​ര​മേ​ശ്‌​ ​ചെ​ന്നി​ത്ത​ല​യു​ടെ​യോ​ ​നെ​ഞ്ചി​ൽ​ ​ക​യ​റി​ല്ലെ​ന്നും​ ​പ​റ​യാ​നാ​വി​ല്ല.​ ​സു​ധാ​ക​ര​ൻ​ ​കോ​ൺ​ഗ്ര​സി​നെ​ ​വെ​റും​ ​ഗു​ണ്ടാ​സം​ഘ​മാ​ക്കി​ ​മാ​റ്റി.​ ​കു​ഴ​ൽ​പ്പ​ണ​ക്കാ​രെ​യും​ ​മ​ണ​ൽ​ക്ക​ട​ത്തു​കാ​രെ​യു​മൊ​ക്കെ​ ​കോ​ൺ​ഗ്ര​സ് ​ഭാ​ര​വാ​ഹി​ക​ളാ​ക്കി​ ​മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.​ ​ക​ണ്ണൂ​രി​ൽ​ ​മ​ണ​ലൂ​റ്റ് ​ന​ട​ക്കു​ന്ന​ത് ​സു​ധാ​ക​ര​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ്.​ ​നി​ര​പ​രാ​ധി​ക​ളു​ടെ​ ​ചോ​ര​യി​ൽ​ ​ച​വി​ട്ടി​ ​നി​ന്നാ​ണ് ​സു​ധാ​ക​ര​ൻ​ ​കൊ​ല​യാ​ളി​യെ​ ​വെ​ള്ള​ ​പൂ​ശു​ന്ന​തെ​ന്ന് ​കൂ​ട്ടാ​യ്മ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​വി.​കെ.​സ​നോ​ജ് ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MURDERS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.