ന്യൂഡൽഹി: മേരാ യുവ ഭാരത് കേരളയും ഗ്ലോബൽ ഗിവേഴ്‌സ് ഫൗണ്ടേഷൻ തിരുവനന്തപുരവും സംയുക്തമായി സംഘടിപ്പിച്ച മൻ കീ ബാത്ത് ക്വിസ് അഞ്ചാം സീസൺ ടാലന്റ് ഹണ്ടിൽ വിജയികളായ തിരുവനന്തപുരത്തു നിന്നുള്ള 30 വിദ്യാർത്ഥികൾ ഡൽഹിയിൽ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പരേഡ് വീക്ഷിച്ചു. കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ പ്രഭാഷണ പരിപാടിയിൽ സൂചിപ്പിക്കുന്ന പദ്ധതികളിൽ നിന്ന് പ്രചോദനമുൾക്കൊള്ളുന്ന വിദ്യാർത്ഥികളെ എസ്. ജയശങ്കർ അനുമോദിച്ചു. മുൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ഒപ്പമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന അനുമോദന ചടങ്ങിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തി"നെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ നിന്നു വിജയിച്ച ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികളെയാണ് ഡൽഹിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |