വെള്ളരിക്കുണ്ട്(കാസർകോട്): കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചുമറ്റം ജോയ് എന്ന കെ.യു ജോൺ (60) മരിച്ചു. ബളാൽ അത്തിക്കടവിലെ പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പിൽ നവംബർ ഒന്നിനാണ് ജോയിക്ക് പന്നിയുടെ കുത്തേറ്റത്.
ഷിജുവിന്റെ വളർത്തു നായയുമായി ഏറ്റുമുട്ടിയ പന്നിയെ വെടിവക്കാൻ ഫോറസ്റ്റ് അനുമതിയും ലൈസൻസ് തോക്കുമുള്ള ജോയിയെ വിളിച്ചുവരുത്തുകയായിരുന്നു. വെടി വയ്ക്കാനുള്ള ശ്രമത്തിനിടെ പന്നി ജോയിയെ കുത്തി വീഴ്ത്തി.ഗുരുതരമായി പരിക്കേറ്റ ജോയി ഒന്നരമാസത്തിലേറെയായി മംഗളൂരുവിൽ ചികിത്സയിലായിരുന്നു.
ഭാര്യ:സെലിനാമ.മക്കൾ : ജോബിൻ, ജോമിറ്റ്..സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 10ന് വെള്ളരിക്കുണ്ട് ചെറുപുഷ്പ്പം ഫെറോന ദേവാലയ സെമിത്തേരിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |