വൈക്കം: സി.കെ.ആശ എം.എൽ.എയുടെ പിതാവും വൈക്കത്തെ സി.പി.ഐ നേതാവുമായ പരുത്തുമുടി കണാകേരിൽ കെ.ചെല്ലപ്പൻ (82, റിട്ട. ആരോഗ്യവകുപ്പ്) നിര്യാതനായി. ടി.കെ.മാധവൻ സ്ക്വയറിലെ പാർട്ടി മണ്ഡലം കമ്മിറ്റി ഓഫീസിൽ കുഴഞ്ഞുവീഴുകയായിരുന്നു. ദീർഘകാലം സി.പി.ഐ വൈക്കം മണ്ഡലം കമ്മിറ്റിയംഗം, ടൗൺ, ഉദയനാപുരം ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറി, ജോയിന്റ് കൗൺസിൽ ജില്ലാ കൗൺസിൽ അംഗം, ബി.കെ.എം.യു താലൂക്ക് വൈസ് പ്രസിഡന്റ്, കെ.പി.എം.എസ് യൂണിയൻ സെക്രട്ടറി, വൈക്കം ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: തലയാഴം വലിയ കാട്ടിത്തറ കുടുംബാംഗം ഭാസുരാംഗി. മകൻ: സി.കെ.അനീഷ് (ജലഗതാഗത വകുപ്പ്, വൈക്കം). മരുമക്കൾ : രാജേഷ് (ജലഗതാഗത വകുപ്പ്, വൈക്കം), മാലിനി. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |