SignIn
Kerala Kaumudi Online
Thursday, 19 February 2026 8.41 AM IST

വിദേശ യാത്രകൾ മോശമല്ല, ലോകം എന്താണെന്ന് അറിയേണ്ടതുണ്ട്; പ്രധാനമന്ത്രി ഒരുപാട് യാത്രകൾ നടത്തുന്നുണ്ടെന്ന് മന്ത്രി റിയാസ്

Increase Font Size Decrease Font Size Print Page
p-a-muhammad-riyas

കോഴിക്കോട്: വിദേശ യാത്രകൾ മോശം കാര്യമല്ലെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള സർക്കാരിന്റെ പ്രതിനിധി സംഘം യു എ ഇയിലേയ്ക്ക് പുറപ്പെടാനിരിക്കെയാണ് മന്ത്രി വിദേശ യാത്രകളെക്കുറിച്ച് പ്രതികരിച്ചത്. അബുദാബി നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്ക് കേന്ദ്ര സർക്കാ‌ർ അനുമതി നിഷേധിച്ചിരുന്നു.

വിദേശ യാത്രകൾ നടത്തുന്നത് ആദ്യമായിട്ടല്ല. ലോകം എന്താണെന്ന് നേരിട്ട് മനസിലാക്കേണ്ടത് പ്രധാനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുപാട് വിദേശ യാത്രകൾ നടത്താറുണ്ട്. സി പി എം പ്രസ്‌താവനയിൽ ജീവിക്കുന്ന പാർട്ടിയല്ല. നാവിന്റെ വലിപ്പം കൊണ്ടുമാത്രം രാഷ്ട്രീയം നടത്തുന്ന പാർട്ടിയല്ല. രാഷ്ട്രീയ പ്രശ്നങ്ങളിൽ ചടുലമായി ഇടപെടുന്ന പാർട്ടിയാണിത്. രാഷ്ട്രീയ ലാഭത്തിനല്ല സി പി എം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചതോടെ യു എ ഇ സന്ദർശനത്തിൽ നിന്ന് ചീഫ് സെക്രട്ടറി വി പി ജോയിയും പിൻമാറി. പകരം മൂന്നംഗ ഉദ്യോഗസ്ഥ സംഘം ഇന്ന് പുറപ്പെടും. നോർക്ക, ഐ ടി, ടൂറിസം സെക്രട്ടറിമാരാകും അബുദാബി നിക്ഷേപക സംഗമത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുക.

TAGS: P A MUHAMMAD RIYAS, MINISTER, STRIPS, TRAVEELING, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY