തിരുവനന്തപുരം: വിഷുപ്രമാണിച്ച് ഏപ്രിൽ മാസത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ മുൻകൂറായി നൽകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. രണ്ടുമാസത്തെ പെൻഷൻ ഒരുമിച്ച് കുറഞ്ഞത് 3200രൂപ വീതം വിതരണം ആരംഭിച്ചിട്ടുണ്ട്. വിഷുവിനും ഇൗസ്റ്ററിനും മുൻപ് എല്ലാവർക്കും ലഭിക്കും. സാമൂഹ്യ സുരക്ഷാപെൻഷൻ നൽകുന്നതിനായി 1537.88 കോടിയും ക്ഷേമനിധി ബോർഡ് പെൻഷനായി 208.55 കോടി രൂപയുമാണ് അനുവദിച്ചത്. ആകെ 56.19 ലക്ഷം ആളുകൾക്കായി 1746.43 കോടി രൂപ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |