SignIn
Kerala Kaumudi Online
Saturday, 27 April 2024 2.06 AM IST

പെൻഷൻ പ്രായ വർദ്ധന: സർക്കാർ പ്രതിരോധത്തിൽ

p

തിരുവനന്തപുരം: പൊതുമേഖലാസ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതാക്കി

ഉയർത്തിയതിൽ പ്രതിപക്ഷത്തിന് പുറമെ ഇടതു യുവജനസംഘടനകളും എതിർപ്പറിയിച്ചതോടെ, സർക്കാർ പ്രതിരോധത്തിൽ.

യു.ഡി.എഫും, ബി.ജെ.പിയും സർക്കാരിനെ കടന്നാക്രമിച്ച് രംഗത്തെത്തി.

സർക്കാർ സർവീസിലും പെൻഷൻ പ്രായം അറുപതാക്കാനുള്ള നീക്കത്തിന്റെ ചവിട്ടുപടിയായി ഇതിനെ ചിത്രീകരിക്കുകയാണ് പ്രതിപക്ഷം. അതേ സമയം, ഈ ആവശ്യത്തിനായി ഭരണ-പ്രതിപക്ഷ സർവീസ് സംഘടനകൾ സമ്മർദ്ദമുയർത്തുകയുമാണ്.

അഭ്യസ്തവിദ്യരായ യുവാക്കളേറെയുള്ള കേരളത്തിൽ പൊതുമേഖലയിലടക്കം പെൻഷൻ പ്രായമുയർത്തുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഇടത് യുവജന സംഘടനകൾ. എ.ഐ.വൈ.എഫ് സർക്കാർ തീരുമാനത്തെ കടന്നാക്രമിച്ചപ്പോൾ,

ഡി.വൈ.എഫ്.ഐ സർക്കാരിനെ തള്ളിപ്പറയാതെ കരുതലോടെയാണ് എതിർപ്പറിയിച്ചത്. തൊഴിലില്ലായ്മാ പ്രശ്നത്തിൽ യുവജനവികാരം എതിരായാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലടക്കം തിരിച്ചടിയാകുമെന്നാണ് ഇടത് യുവജന സംഘടനകൾ കരുതുന്നത്. യുവജനങ്ങളിൽ ഇടതുപക്ഷത്തിനുള്ള സ്വാധീനം കുറയ്ക്കാനിടയാക്കുന്ന തീരുമാനമായി ഇത് മാറിയേക്കുമെന്ന ആശങ്കയുമുണ്ട്. ഇതിനെ സർക്കാരിനെതിരെ രാഷ്ട്രീയായുധമാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതും യുവജന മനസ്സറിഞ്ഞാണ്.

മുന്നണി ചർച്ച

ചെയ്തില്ലെന്ന്

നയപരമായ കാര്യം മുന്നണിയിൽ ആലോചിക്കാതെ തീരുമാനിച്ചെന്ന അതൃപ്തി സി.പി.ഐക്കുള്ളതായി സൂചനയുണ്ട്. എ.ഐ.വൈ.എഫിന്റെ എതിർപ്പ് അതിന്റെ പ്രതിഫലനമാണ്. അതേസമയം, സംസ്ഥാനത്തിപ്പോൾ തന്നെ പല പൊതുമേഖലാ സ്ഥാപനങ്ങളിലും പെൻഷൻ പ്രായം അറുപതാണെന്ന് ധന വകുപ്പ് ചൂണ്ടിക്കാട്ടുന്നു. അത്

ഏകീകരിക്കുകയാണുണ്ടായത്.

പെ​ൻ​ഷ​ൻ​ ​പ്രാ​യ​ ​വ​ർ​ദ്ധ​ന​യ്ക്കെ​തി​രെ
ഡി.​വൈ.​എ​ഫ്.​ഐ,​ ​എ.​ഐ.​വൈ.​എ​ഫ്

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​പെ​ൻ​ഷ​ൻ​ ​പ്രാ​യം​ ​അ​റു​പ​താ​ക്കി​ ​ഉ​യ​ർ​ത്തി​യ​തി​ൽ​ ​വി​യോ​ജി​പ്പ് ​പ​ര​സ്യ​മാ​ക്കി​ ​ഇ​ട​ത് ​യു​വ​ജ​ന​ ​സം​ഘ​ട​ന​ക​ളാ​യ​ ​ഡി.​വൈ.​എ​ഫ്.​ഐ​യും​ ​എ.​ഐ.​വൈ.​എ​ഫും.​ ​തീ​രു​മാ​നം​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​ര​ണ്ട് ​സം​ഘ​ട​ന​ക​ളും​ ​സ​ർ​ക്കാ​രി​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.
പെ​ൻ​ഷ​ൻ​ ​പ്രാ​യം​ ​അ​റു​പ​താ​ക്കി​യ​ത് ​അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ​ഡി.​വൈ.​എ​ഫ്‌.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​വ്യ​ക്ത​മാ​ക്കി.​ ​സ​ർ​ക്കാ​രി​ന് ​ചെ​റു​പ്പ​ക്കാ​രോ​ട് ​വി​വേ​ച​ന​മി​ല്ലെ​ന്നും,​ ​അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ​ ​സ​മീ​പ​ന​മാ​ണെ​ന്നും​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​വി.​കെ.​ ​സ​നോ​ജ് ​പ​റ​ഞ്ഞു.​ 122​ ​പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​കെ.​എ​സ്.​ഇ.​ബി,​ ​കെ.​എ​സ്.​ആ​ർ.​ടി.​സി,​ ​ജ​ല​ ​അ​തോ​റി​റ്റി​ ​എ​ന്നി​വ​യി​ലൊ​ഴി​കെ​ ​പു​തി​യ​ ​ഉ​ത്ത​ര​വ് ​ബാ​ധ​ക​മാ​വു​ക​യാ​ണ്.​ ​ഒ​രു​ ​ല​ക്ഷ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ബാ​ധ​ക​മാ​കു​ന്ന​ ​ഈ​ ​ഉ​ത്ത​ര​വ് ​തൊ​ഴി​ല​ന്വേ​ഷ​ക​രാ​യ​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ക്കും.​ ​സേ​വ​ന,​ ​വേ​ത​ന​വ്യ​വ​സ്ഥ​ക​ൾ​ ​ഏ​കീ​ക​രി​ക്കു​ന്ന​തി​ൽ​ ​വി​യോ​ജി​പ്പി​ല്ല.​ ​തൊ​ഴി​ലി​ല്ലാ​യ്മ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പ്ര​ശ്ന​ങ്ങ​ൾ​ ​നി​ല​നി​ൽ​ക്കെ,​ ​തീ​രു​മാ​നം​ ​യു​വ​ജ​ന​ ​വി​രു​ദ്ധ​മാ​വും.​ ​രാ​ജ്യ​ത്ത് ​പ​ല​യി​ട​ത്തും​ ​പെ​ൻ​ഷ​ൻ​ ​പ്രാ​യം​ 60​ ​വ​യ​സ്സാ​ണ്.​ ​പ​ക്ഷേ,​ ​കേ​ര​ള​ത്തി​ന്റെ​ ​പ്ര​ത്യേ​ക​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​അ​താ​ലോ​ചി​ക്കാ​നാ​വി​ല്ല.​ ​അ​ത്ര​മാ​ത്രം​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​അ​വ​സ​രം​ ​കാ​ത്ത് ​പു​റ​ത്തു​നി​ൽ​ക്കു​ക​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ട്ടി.
പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​പെ​ൻ​ഷ​ൻ​ ​പ്രാ​യം​ ​അ​റു​പ​താ​ക്കി​യ​ത് ​അ​ഭ്യ​സ്ത​വി​ദ്യ​രാ​യ​ ​പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ​ചെ​റു​പ്പ​ക്കാ​രെ​ ​പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന​ ​ന​ട​പ​ടി​യാ​ണെ​ന്ന് ​എ.​ഐ.​വൈ.​എ​ഫ് ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​ആ​രോ​പി​ച്ചു.​ ​തീ​രു​മാ​നം​ ​യു​വ​ജ​ന​ദ്റോ​ഹ​മാ​ണ്.​ ​തൊ​ഴി​ൽ​ ​ര​ഹി​ത​രാ​യ​ ​ചെ​റു​പ്പ​ക്കാ​രോ​ടു​ള്ള​ ​വെ​ല്ലു​വി​ളി​യാ​യേ​ ​ഇ​തി​നെ​ ​ക​ണ​ക്കാ​ക്കാ​നാ​വൂ.​ ​പെ​ൻ​ഷ​ൻ​ ​പ്രാ​യം​ ​വ​ർ​ദ്ധ​ന​ ​ഇ​ട​തു​ജ​നാ​ധി​പ​ത്യ​ ​മു​ന്ന​ണി​യു​ടെ​ ​ന​യ​മ​ല്ലെ​ന്നി​രി​ക്കെ,​ ​തീ​രു​മാ​നം​ ​അ​ത്യ​ന്തം​ ​പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ​എ.​ഐ.​വൈ.​എ​ഫ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എ​ൻ.​ ​അ​രു​ണും​ ​സെ​ക്ര​ട്ട​റി​ ​ടി.​ടി.​ ​ജി​സ്മോ​നും​ ​പ്ര​സ്താ​വി​ച്ചു.

പെ​ൻ​ഷ​ൻ​ ​പ്രാ​യം​ ​ഉ​യ​ർ​ത്തൽ
വ​ഞ്ച​ന​:​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ്

കൊ​ച്ചി​:​ ​പ്ര​തി​പ​ക്ഷ​ത്തോ​ടോ​ ​യു​വ​ജ​ന​സം​ഘ​ട​ന​ക​ളോ​ടോ​ ​ച​ർ​ച്ച​ ​ചെ​യ്യാ​തെ​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​പെ​ൻ​ഷ​ൻ​ ​പ്രാ​യം​ ​വ​ർ​ദ്ധി​പ്പി​ച്ച​ത് ​യു​വാ​ക്ക​ളോ​ടു​ള്ള​ ​വ​ഞ്ച​ന​യും​ ​ച​തി​യു​മാ​ണെ​ന്നും​ ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ലും​ ​പെ​ൻ​ഷ​ൻ​ ​പ്രാ​യം​ ​ഉ​യ​ർ​ത്താ​നു​ള്ള​ ​നീ​ക്ക​ത്തി​ന്റെ​ ​തു​ട​ക്ക​മാ​ണെ​ന്നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ.
ചെ​റു​പ്പ​ക്കാ​രെ​ ​നി​രാ​ശ​രാ​ക്കു​ന്ന​ ​തീ​രു​മാ​ന​ത്തി​നെ​തി​രെ​ ​യു.​ഡി.​എ​ഫ് ​യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ​ ​സ​മ​ര​രം​ഗ​ത്തി​റ​ങ്ങും.
ഡി.​വൈ.​എ​ഫ്.​ഐ​യും​ ​ഇ​ട​തു​ ​യു​വ​ജ​ന​സം​ഘ​ട​ന​ക​ളും​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്ക​ണം.​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​പെ​ൻ​ഷ​ൻ​ ​പ്രാ​യം​ 56​ ​ആ​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​പ്പോ​ൾ​ ​തെ​രു​വി​ൽ​ ​സ​മ​രം​ ​ന​ട​ത്തി​യ​വ​രാ​ണ് ​ഒ​റ്റ​യ​ടി​ക്ക് 60​ ​ആ​ക്കി​യ​ത്.

അ​തൃ​പ്തി​ ​വാ​ർ​ത്ത​ ​അ​സ​ത്യം
ഗ​വ​ർ​ണ​ർ​ ​വി​ഷ​യ​ത്തി​ൽ​ ​കേ​ര​ള​ ​നേ​താ​ക്ക​ളു​ടെ​ ​നി​ല​പാ​ടി​ൽ​ ​കോ​ൺ​ഗ്ര​സ് ​ദേ​ശീ​യ​ ​അ​ദ്ധ്യ​ക്ഷ​ന് ​അ​തൃ​പ്തി​യു​ണ്ടെ​ന്ന​ ​വാ​ർ​ത്ത​ ​ഡ​ൽ​ഹി​യി​ലെ​ ​ചി​ല​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ശൂ​ന്യ​ത​യി​ൽ​ ​നി​ന്നു​ ​സൃ​ഷ്ടി​ച്ച​താ​ണ്.​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ൻ​ ​മ​ല്ലി​കാ​ർ​ജു​ൻ​ ​ഖാ​ർ​ഗെ​യും​ ​സീ​താ​റാം​ ​യെ​ച്ചൂ​രി​യും​ ​ത​മ്മി​ൽ​ ​സം​സാ​രി​ക്കാ​ത്ത​ ​കാ​ര്യ​ങ്ങ​ളാ​ണ് ​ചി​ല​ർ​ ​വാ​ർ​ത്ത​യാ​ക്കി​യ​ത്.​ ​ഭ​ര​ണ​ഘ​ട​നാ​ ​വി​രു​ദ്ധ​മാ​യി​ ​ഗ​വ​ർ​ണ​ർ​ ​പ്ര​വ​ർ​ത്തി​ച്ചാ​ൽ​ ​കോ​ൺ​ഗ്ര​സ് ​എ​തി​ർ​ക്കും.​ ​കോ​ൺ​ഗ്ര​സ് ​നി​ല​പാ​ട് ​വി​ഷ​യാ​ധി​ഷ്ഠി​ത​മാ​ണ്.​ ​സി.​പി.​എം​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​സ​മ​രം​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​ക്കെ​തി​രാ​ണെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.

പെ​ൻ​ഷ​ൻ​പ്രാ​യം​ ​ഉ​യ​ർ​ത്തൽ
യോ​ജി​ക്കാ​നാ​വി​ല്ല​:​കെ.​സു​ധാ​ക​രൻ

'​യു​വ​ത​ല​മു​റ​യു​ടെ​ ​ആ​ശ​ങ്ക​ ​പ​രി​ഗ​ണി​ക്കാ​തെ​ ​പെ​ൻ​ഷ​ൻ​ ​പ്രാ​യം​ ​ഉ​യ​ർ​ത്തു​ന്ന​തി​നോ​ട് ​യോ​ജി​ക്കാ​നാ​വി​ല്ല.​യു​വാ​ക്ക​ൾ​ക്ക് ​കൂ​ടു​ത​ൽ​ ​തൊ​ഴി​ൽ​ ​അ​വ​സ​രം​ ​സൃ​ഷ്ടി​ക്ക​ണ​മെ​ന്നാ​ണ് ​കോ​ൺ​ഗ്ര​സി​ന്റെ​യും​ ​യു.​ഡി.​എ​ഫി​ന്റെ​യും​ ​അ​ഭി​പ്രാ​യം'
-​ ​കെ.​സു​ധാ​ക​ര​ൻ​ ​എം.​പി,
കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ്

പെ​ൻ​ഷ​ൻ​ ​പ്രാ​യം​ ​ഉ​യ​ർ​ത്തൽ
വ​ഞ്ച​ന​:​ ​കെ.​ ​സു​രേ​ന്ദ്രൻ

'​പെ​ൻ​ഷ​ൻ​ ​പ്രാ​യം​ ​ഉ​യ​ർ​ത്തി​യ​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​ന​ട​പ​ടി​ ​വ​ഞ്ച​ന​യാ​ണ്.​ ​കേ​ര​ള​ത്തെ​ ​തൊ​ഴി​ലി​ല്ലാ​യ്മ​യു​ടെ​ ​കേ​ന്ദ്ര​മാ​ക്കി​ ​മാ​റ്റു​ന്ന​ ​ത​ല​തി​രി​ഞ്ഞ​ ​ന​യ​മാ​ണി​ത്.​ ​കേ​ര​ള​ത്തി​ലെ​ ​യു​വ​ജ​ന​ങ്ങ​ളോ​ട് ​ഇ​ട​ത് ​സ​ർ​ക്കാ​രി​ന്റെ​ ​പ​ര​സ്യ​ ​യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​ണ് ​ഇ​ത്'.
-​കെ.​സു​രേ​ന്ദ്ര​ൻ,
ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷൻ

പെ​ൻ​ഷ​ൻ​പ്രാ​യം​ ​ഉ​യ​ർ​ത്ത​ൽ​ ​യു​വാ​ക്ക​ളു​ടെ
ചി​റ​ക​രി​യാ​ൻ​:​ചെ​ന്നി​ത്തല

'​ഒ​ന്ന​ര​ ​ല​ക്ഷ​ത്തോ​ളം​ ​യു​വ​തീ​യു​വാ​ക്ക​ളു​ടെ​ ​ചി​റ​ക​രി​യു​ന്ന​ ​പെ​ൻ​ഷ​ൻ​ ​പ്രാ​യം​ ​ഉ​യ​ർ​ത്ത​ൽ​ ​തീ​രു​മാ​നം​ ​ഉ​ട​ൻ​ ​പി​ൻ​വ​ലി​ക്ക​ണം.​ ​ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​ത്ത​ ​ഈ​ ​തീ​രു​മാ​നം​ ​യു​വ​തീ​യു​വാ​ക്ക​ളു​ടെ​ ​സ​ർ​ക്കാ​ർ​ ​ജോ​ലി​യെ​ന്ന​ ​സ്വ​പ്നം​ ​ത​ല്ലി​ക്കെ​ടു​ത്തു​ന്ന​താ​ണ്.​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​പെ​ൻ​ഷ​ൻ​ ​പ്രാ​യം​ 60​ ​ആ​ക്കു​ക​യെ​ന്ന​ ​ഗൂ​ഢ​ല​ക്ഷ്യ​മാ​ണ് ​ഇ​തി​ന് ​പി​ന്നി​ൽ​'.
-​ര​മേ​ശ് ​ചെ​ന്നി​ത്തല

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PENSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.