SignIn
Kerala Kaumudi Online
Saturday, 17 August 2024 9.54 AM IST

കള്ളവോട്ടിനു കൂട്ടു നിന്നെന്ന പരാതി: ബി.എൽ.ഒയ്‌ക്ക് സസ്‌പെൻഷൻ

loksabha-election

കാസർകോട്: കള്ളവോട്ടിനു കൂട്ടു നിന്നുവെന്ന പരാതിയിൽ ചീമേനിയിലെ 20-ാം നമ്പർ ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ) എം. രവിയെ ജില്ലാവരണാധികാരിയായ കളക്ടർ കെ. ഇമ്പശേഖരൻ സസ്‌പെൻഡ് ചെയ്‌തു. ചീമേനി ചെമ്പ്രക്കാനത്തെ എം.വി. ശില്പരാജാണ് ബി.എൽ.ഒയുടെ ഗുരുതരവീഴ്ച മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയത്.

വോട്ടർപ്പട്ടികയിൽ ഇരട്ട വോട്ട് കണ്ടെത്തിയതിനെ തുടർന്ന് ശില്പരാജ് കളക്ടർക്കും താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസിലും വിവരം അറിയിച്ചിരുന്നു. ഇതോടെയാണ് ബി.എൽ.ഒ അന്വേഷണത്തിനെത്തിയത്. എന്നാൽ ഇതൊന്നും വലിയ കാര്യമല്ലെന്നായിരുന്നു എം. രവിയുടെ പ്രതികരണം. തുടർന്ന് ഇടതുപക്ഷത്തിന് രണ്ട് വോട്ട് കിട്ടിക്കോട്ടേ എന്ന എം. രവിയുടെ ഓഡിയോ സഹിതം ശില്പരാജ് ജില്ലാ വരണാധികാരിക്ക് പരാതി നൽകുകയായിരുന്നു. ഇത്തരത്തിൽ അഞ്ച് ഇരട്ടവോട്ട് കേസുകളുണ്ടെന്ന് ഉദ്യോഗസ്ഥൻ പറയുന്നതും ഓഡിയോയിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUSPENSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.