തിരുവനന്തപുരം: ക്രിസ്മസ് - പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ആതിഥേയനായ വിരുന്നിൽ മത, സാമുദായിക, രാഷ്ട്രീയ നേതാക്കളുടെ സംഗമം.
മസ്കറ്റ് ഹോട്ടലിൽ നടന്ന വിരുന്നിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, ജോസഫ് മാർ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത, സിറിൾ മാർ ബസേലിയോസ് മെത്രാപ്പൊലീത്ത, ബസേലിയോസ് മാർതോമ മാത്യൂസ് ത്രിതീയൻ, ഡോ. വി.പി. സുഹൈബ് മൗലവി, ഗോകുലം ഗോപാലൻ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പ്രൊഫ. കെ.വി. തോമസ്, പ്രൊഫ. പി.ജെ. കുര്യൻ, ഡോ. തിയോഡേഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത, അത്തനാസിയോസ് യോഹൻ മെത്രാപ്പൊലീത്ത, മാർ മാത്യു അറയ്ക്കൽ, കടന്നപ്പള്ളി രാമചന്ദ്രൻ, വി.കെ. മാത്യൂസ്, ജസ്റ്റിസുമാരായ ബെഞ്ചമിൻ കോശി, സിറിയക് ജോസഫ്, ആന്റണി ഡൊമിനിക്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, ഡോ. ആർ. ബിന്ദു, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, പി. രാജീവ്, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, വീണാ ജോർജ്, നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മേയർ ആര്യ രാജേന്ദ്രൻ, മാത്യു ടി. തോമസ് എം.എൽ.എ, എം.വി. ശ്രേയാംസ് കുമാർ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
ക്യാപ്ഷൻ: ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മാസ്ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |