തിരുവനന്തപുരം: ദുരന്തമുഖങ്ങളിലാകെ സഹായമെത്തിക്കുന്ന ജനസൗഹൃദ സേന എന്ന നിലയിലേക്കു പൊതുമനസിൽ ഫയർഫോഴ്സ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫയർ സർവീസ് മെഡൽ വിതരണവും ആധുനിക ഉപകരണങ്ങളുടെ പ്രവർത്തനോദ്ഘാടനവും ഫയർ ആൻഡ് റസ്‌ക്യൂ ആസ്ഥാന മന്ദിരത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. തികഞ്ഞ ആത്മാർത്ഥതയോടെയും പ്രതിജ്ഞാബദ്ധതയോടെയും തങ്ങളുടെ ജോലി നിർവഹിക്കുന്ന ജീവനക്കാരെ ആദരിക്കുന്നത് അഗ്നിരക്ഷാ സേനയ്ക്കാകെ പ്രചോദനമേകുന്നതാണ്. സേനാംഗങ്ങൾക്ക് ലഭിക്കുന്ന ആദരവ് മറ്റു സേനാംഗങ്ങൾക്ക് പ്രചോദനമാവട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
2024ലെ കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിലെ ഫയർ സർവീസസ് മെഡൽ നേടിയ അഗ്നിരക്ഷാവകുപ്പ് ജീവനക്കാർക്ക് മുഖ്യമന്ത്രി മെഡലുകൾ വിതരണം ചെയ്തു. വകുപ്പിനുവേണ്ടി പുതുതായി വാങ്ങിയ റോബോട്ടിക് ഫയർ ഫൈറ്റർ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്തു. അഗ്നിശമന രക്ഷാ സേന വിഭാഗം ഡയറക്ടർ ജനറൽ കെ. പദ്മകുമാർ സ്വാഗതവും ഡയറക്ടർ ടെക്നിക്കൽ എം. നൗഷാദ് നന്ദിയും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |