SignIn
Kerala Kaumudi Online
Friday, 26 April 2024 12.39 PM IST

92 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം 14 ന്

pinarayi-vijayan

തിരുവനന്തപുരം: സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി 92 സ്‌കൂൾ കെട്ടിടങ്ങൾ, 48 ഹയർസെക്കൻഡറി ലാബുകൾ, മൂന്ന് ഹയർസെക്കൻഡറി ലൈബ്രറികൾ എന്നിവയുടെ ഉദ്ഘാടനവും 107 സ്‌കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടലും 14ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. 250 കേന്ദ്രങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ 18 മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, 93 എം.എൽ.എമാർ എന്നിവർ പങ്കെടുക്കും.

ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് സ്വാഗതവും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് നന്ദിയും പറയും. നവകേരളം കർമ്മപദ്ധതി കോഓർഡിനേറ്റർ ഡോ.ടി.എൻ.സീമ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു.കെ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ്, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ , കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത്, സമഗ്രശിക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.പി.കുട്ടികൃഷ്ണൻ എസ്.ഐ.ഇ.ടി. ഡയറക്ടർ അബുരാജ്, സീമാറ്റ് ഡയറക്ടർ ഡോ. എം.എ.ലാൽ എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.