SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.21 PM IST

ഞാൻ വന്നിരിക്കുമ്പോഴാണ് ഈ പ്രശ്‌നം;  ഇന്നും മെെക്ക് പിണങ്ങി, പൊട്ടിച്ചിരിച്ച് മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
pinarayi-vijayan

തൃശൂർ: മുഖ്യമന്ത്രി ഇന്ന് തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പലതവണ മെെക്ക് പ്രശ്‌നക്കാരനായി. എപ്പോഴും താൻ വന്നിരിക്കുമ്പോഴാണ് ഈ പ്രശ്‌നമെന്നും അപ്പോൾ നിങ്ങൾക്ക് അത് ഒരു വാർത്തയാകുമെന്നും പറഞ്ഞ് പൊട്ടിച്ചിരിച്ചാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം തുടങ്ങിയത്. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മെെക്ക് പിണങ്ങി നിൽക്കുന്നത് ഇത് ആദ്യമല്ല. ഇതിന് മുൻപും പല വേദികളിലും ഇത് സംഭവിച്ചിട്ടുണ്ട്. തുടക്കത്തിൽ ഇതിനെ രൂക്ഷമായ രീതിയിൽ വിമർശിച്ചിരുന്ന മുഖ്യമന്ത്രി ഇപ്പോൾ താമശ രൂപത്തിലാണ് കാണുന്നത്.

കഴിഞ്ഞ വർഷം വേദിയിൽ മുഖ്യമന്ത്രി സംസാരിക്കവേ മെെക്ക് പണിമുടക്കിയതിനെ തുടർന്ന് മെെക്ക് പൊലീസ് പിടിച്ചെടുക്കുകയും ഓപ്പറേറ്ററെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇത് അന്ന് വലിയ രീതിയിൽ വാർത്തയായിരുന്നു. വിവാദത്തെ തുടർന്ന് മെെക്ക് പൊലീസ് തിരികെ നൽകി. അന്ന് മുതൽ പിണറായി വിജയൻ എത്തുന്ന വേദികളിൽ മെെക്കിന് പ്രശ്നം വന്നാൽ വലിയ വാർത്തയായിരുന്നു.

കഴിഞ്ഞ ദിവസം എറണാകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കുന്നതിനിടെ വേദിയിലെ വെയിലിനെ തുടർന്ന് മെെക്ക് മാറ്റിവച്ചിരുന്നു. 'മാദ്ധ്യമങ്ങൾക്ക് ഒരു വാർത്തയായി, വീണ്ടും മെെക്ക്' എന്ന് പറഞ്ഞ് മുഖ്യമന്ത്രി അപ്പോൾ വേദിയിൽ ചിരി പടർത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണത്തിൽ സംസാരിക്കുന്നതിനിടെയും മെെക്കിന് തകരാർ സംഭവിച്ചിരുന്നു. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ നടന്നിട്ടുണ്ട്. മെെക്കും പിണറായി വിജയനും കുറച്ച് പിണക്കത്തിലാണെന്നാണ് ചില സോഷ്യൽ മീഡിയയിൽ തമാശയായി പറയുന്നത്.

TAGS: PINARAYI VIJAYAN, MICHIGAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY