SignIn
Kerala Kaumudi Online
Thursday, 19 September 2024 7.37 PM IST

പാർട്ടി കോൺഗ്രസ് സിഗ്‌നേച്ചർ ഗാനം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Increase Font Size Decrease Font Size Print Page

pinarayi-vijayan

കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസ് പ്രചാരണത്തിന് തയ്യാറാക്കിയ സിഗ്‌നേച്ചർ ഗാനം 'ചെങ്കൊടിയേറ്റം' മുഖ്യമന്ത്രി പിണറായി വിജയൻ കഥാകൃത്ത് ടി. പത്മനാഭന് നൽകി പ്രകാശനം ചെയ്തു. ചേമ്പർ ഹാളിൽ നടന്ന സ്വാഗതസംഘം നിർവാഹകസമിതി യോഗത്തിലായിരുന്നു പ്രകാശനം.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി. കരുണാകരൻ, പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, കാസർകോട് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ബി.കെ. ഹരിനാരായണനാണ് ഗാനം രചിച്ചത്. റോണി റാഫേലിന്റെതാണ് സംഗീതം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PINARAYI VIJAYAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.