തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആയുർവേദ ചികിത്സയിൽ പ്രവേശിച്ചതിനാൽ ഇന്നലെ മന്ത്രിസഭായോഗം ചേർന്നത് ഓൺലൈനിൽ. ചികിത്സ കാരണം ഇന്നലെ രാവിലെ സെക്രട്ടേറിയറ്റിലേക്ക് മുഖ്യമന്ത്രി വന്നില്ല. ക്ലിഫ് ഹൗസിൽ നിന്നാണ് മുഖ്യമന്ത്രി ഓൺലൈനിലൂടെ മന്ത്രിസഭായോഗത്തിൽ പങ്കെടുത്തത്. സാധാരണയായി രാവിലെ ഒമ്പതിനോ പത്തിനോ ആണ് മന്ത്രിസഭായോഗം ചേരാറ്. രാവിലെ 11.30നാണ് ഇന്നലെ യോഗം ചേർന്നത്. 12.30ന് ചില മന്ത്രിമാർ വാർത്താസമ്മേളനങ്ങളും മറ്റ് ചില പരിപാടികളും നിശ്ചയിച്ചിരുന്നതിനാൽ ഒരു മണിക്കൂറിൽ മന്ത്രിസഭായോഗം അവസാനിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |