കൊച്ചി: പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള പാനലിൽ നിന്ന് മനോജ് എബ്രഹാമിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മനോജ് എബ്രഹാം ഡി.ജി.പിയായാൽ പൊലീസ് സേനയുടെ നിഷ്പക്ഷതയും വിശ്വാസ്യതയും നഷ്ടപ്പെടുമെന്നാണ് മാദ്ധ്യമപ്രവർത്തകനായ എം.ആർ. അജയന്റെ ഹർജിയിലെ ആരോപണം.
പൊലീസ് വകുപ്പിൽ മനോജ് എബ്രഹാമിന്റെ ചുമതലയിൽ നടത്തുന്ന പർച്ചേസും മറ്റും പരിശോധനയ്ക്ക് വിധേയമാക്കണം. പൊലീസ് ആസ്ഥാന നവീകരണത്തിൽ പല കരാറുകളും ലഭിച്ച 'എ.സി.എസ് കമ്പ്യൂട്ടേഴ്സ്' അദ്ദേഹത്തിന്റെ ബിനാമി സ്ഥാപനമാണെന്നും ഹർജിക്കാരൻ ആരോപിച്ചു. ഹർജി അടുത്ത ദിവസം പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |